എറണാകുളത്ത് ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
- Published by:Anuraj GR
- news18-malayalam
Last Updated:
ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി പി ഒ ജോയി ആൻറണിയെയാണ് സസ്പെൻഡ് ചെയ്തത്
കൊച്ചി: ചാരായം വാറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി പി ഒ ജോയി ആൻറണിയെയാണ് സസ്പെൻഡ് ചെയ്തത്. വീട്ടിൽനിന്ന് ചാരായം പിടികൂടിയതിന് പിന്നാലെ ജോയി ആൻറണി ഒളിവിലാണ്. പറവൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് വാറ്റ് പിടികൂടിയത്.
എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജോയി ആന്‍റണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ജോയി ആന്‍റണി ചാരായം വാറ്റുന്നുവെന്ന വിവരം നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാളെ കുറച്ചുദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പറവൂരിൽനിന്നുള്ള എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. ഈ സമയം ജോയി ആന്‍റണി വീട്ടിൽ ഇല്ലായിരുന്നു.
advertisement
ചാരായം പിടിച്ചെടുത്ത വിവരം എക്സൈസ് ഉദ്യോഗസ്ഥർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടർന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് പരിഗണിച്ചാണ് ജോയി ആന്‍റണിയെ സസ്പെൻഡ് ചെയ്തത്.
Location :
Ernakulam,Kerala
First Published :
September 25, 2023 11:05 AM IST