നടി ഷക്കീലയെ വളര്‍ത്തുമകള്‍ തലയ്ക്കടിച്ചു; ഒത്തുതീർപ്പിനായി എത്തിയ അഭിഭാഷകയ്ക്കും മര്‍ദനം
- Published by:Sarika KP
- news18-malayalam
Last Updated:
വളര്‍ത്തു മകള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ പരാതി
നടി ഷക്കീലയ്ക്ക് നേരെ വളര്‍ത്തുമകളുടെ മര്‍ദനം. വളർത്തുമകൾ ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആക്രമിച്ചതെന്നാണ് പരാതി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്ക് മർദനത്തിൽ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.
ചെന്നൈയിലെ യുണൈറ്റഡ് ഇന്ത്യ കോളനിയില്‍ താമസിക്കുന്ന ഷക്കീല, സഹോദര പുത്രിയായ ശീതളിനെ വളരെ ചെറിയ പ്രായം മുതല്‍ ദത്തെടുത്ത് വളര്‍ത്തുകയാണ്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടായി. തര്‍ക്കത്തിനിടെ ഷക്കീലയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ട ശേഷം ശീതള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. നടന്ന സംഭവം സുഹൃത്തായ നര്‍മദയോട് പങ്കുവയ്ക്കുകയും തുടര്‍ന്ന് അഭിഭാഷകയായ സൗന്ദര്യയെ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി അഭിഭാഷക ശീതളിനെ ഫോണില്‍ വിളിച്ചുവെങ്കിലും അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ശീതള്‍ ട്രേ എടുത്ത് ഷക്കീലയുടെ തലയില്‍ അടിച്ചുവെന്നും ശീതളിന്‍റെ അമ്മ സൗന്ദര്യയുടെ കൈ കടിച്ചുമുറിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
advertisement
പരാതിയിൽ കേസെടുത്ത പോലീസ് പ്രാഥമികാന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്. തന്നെ ഷക്കീല ആക്രമിച്ചതായി ശീതളും പരാതി നല്‍കി. വിശദമായി സംഭവം അന്വേഷിക്കുകയാണെന്നും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നുവെന്നും പൊലീസ് അറിയിച്ചു.
Location :
Chennai,Chennai,Tamil Nadu
First Published :
January 21, 2024 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടി ഷക്കീലയെ വളര്‍ത്തുമകള്‍ തലയ്ക്കടിച്ചു; ഒത്തുതീർപ്പിനായി എത്തിയ അഭിഭാഷകയ്ക്കും മര്‍ദനം