ന്യൂഡൽഹി: ജോലി ചെയ്ത വീട്ടിൽ നിന്നും കാമുകിയെ മോഷണത്തിന് പിടികൂടിയതിനെ തുടർന്നുണ്ടായ അപമാനത്തിന് പകരം വീട്ടാൻ വീട്ടുടമയുടെ പേരിൽ
ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിച്ച് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് യുവാവ്. ചിരാഗ് ദില്ലി സ്വദേശി സൂരജ്(27)ആണ് കാമുകിക്ക് നേരിട്ട അപമാനത്തിന് പകരം വീട്ടാൻ വീട്ടുടമയായ സ്ത്രീയെ അപമാനിച്ചത്.
ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി ജോലി ചെയ്ത വീട്ടിലെ സ്ത്രീയുടെ ഫോൺ നമ്പരും വ്യാജ അക്കൗണ്ടിൽ നൽകിയിരുന്നു.
You may also like:'നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും'; മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്‍റെ പ്രസ്താവന വിവാദത്തിൽ സൂരജിന്റെ കാമുകിയായ പെൺകുട്ടി ജോലി ചെയ്ത വീട്ടിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ചതിന് പിടിയിലായിരുന്നു. എന്നാൽ ശാസന നൽകിയതിന് ശേഷം പെൺകുട്ടിയെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പെൺകുട്ടിക്ക് നേരിട്ട അപമാനത്തിന് പകരംവീട്ടാനാണ് ഇരുവരും ചേർന്ന് ഇത്തരത്തിലൊരു മാർഗം സ്വീകരിച്ചത്.
സെപ്റ്റംബർ 16നാണ് ഇതുസംബന്ധിച്ച പരാതി പൊലീസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും മോഷണത്തിന് ജോലിക്കാരിയായ പെൺകുട്ടിയെ പിടികൂടിയെന്ന് കണ്ടെത്തി. അന്ന് വീട്ടുടമ പൊലീസിന് പരാതി നൽകിയിരുന്നില്ല. യുവതിക്ക് ശാസന നൽകി മോഷണ മുതൽ തിരിച്ചു വാങ്ങി വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചു.
You may also like:'#അവള്‍ക്കൊപ്പംമാത്രം; തലമുതിര്‍ന്ന നടനും നായിക നടിയും കൂറുമാറിയതില്‍ അതിശയമില്ല': ആഷിഖ് അബു എന്നാൽ, തന്നെ അപമാനിച്ച വീട്ടുടമയോട് പക സൂക്ഷിച്ച പെൺകുട്ടി കാമുകനൊപ്പം ചേർന്ന് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ പെൺകുട്ടിയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിച്ച കാമുകൻ, മറ്റ് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടിൽ വീട്ടുടമയായ സ്ത്രീയുടെ ഫോൺ നമ്പരും നൽകി. ഇവരുടെ നമ്പരിലേക്ക് നിരന്തരം ഫോൺ കോൾ വന്നതോടെയാണ് വിവരം അറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകി.
എഫ്ബി പ്രൊഫൈലിന്റെ വിശദാംശങ്ങൾ എടുത്തപ്പോൾ സൂരജ് എന്നയാളാണ് അക്കൗണ്ട് നിർമിച്ചതെന്ന് വ്യക്തമായി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാമുകി നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്തതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞത്. സ്ത്രീയുടെ വ്യാജ ഐഡി നിർമിച്ചായിരുന്നു അക്കൗണ്ട് ക്രിയേറ്റ് ചെയ്തത്. കുറ്റകൃത്യം ചെയ്യാന‍് ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.