advertisement

വിവാഹാഘോഷങ്ങൾക്ക് കൂടുതൽ മദ്യം എത്തിക്കാൻ വിസമ്മതിച്ചു; നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Last Updated:

മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ ഇയാളോട് കൂടുതൽ മദ്യം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് കൊലപാതകം നടന്നത്.

ലക്നൗ: വിവാഹാഘോഷങ്ങൾക്ക് കൂടുതൽ മദ്യം എത്തിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ പാലിമുകിംപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കൊലപാതകം നടന്നത്.
28കാരനായ ബബ് ലുആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വിവാഹം കഴിഞ്ഞയുടനെ പാലിമുകിം പുർ ഗ്രാമത്തിൽ സുഹൃത്തുക്കളെ കാണാൻ പോയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ ഇയാളോട് കൂടുതൽ മദ്യം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിന് വിസമ്മതിച്ചതോടെ സുഹൃത്തുക്കളുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് കൊലപാതകം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാം ഖിലാഡിയാണ് മുഖ്യപ്രതി.
advertisement
ഇയാളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് അഞ്ച് പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഘോഷങ്ങൾക്ക് കൂടുതൽ മദ്യം എത്തിക്കാൻ വിസമ്മതിച്ചു; നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement