വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: INTUC നേതാവ് ഉണ്ണി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി
- Published by:user_49
Last Updated:
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഉണ്ണി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണിയാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഉണ്ണി. മദപുരത്തെ മലയുടെ മുകളില്‍ നിന്നാണ് ഉണ്ണിയെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്‍ച്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്നാണ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
You may also like:COVID 19 | സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; പത്തു മരണം [NEWS]ആഘോഷങ്ങളും ആരവങ്ങളുമില്ല; തൃശൂരിൽ പുലികളി നടന്നു; ഇത്തവണ ഓൺലൈനിൽ [PHOTO] സെവൻത് ഡേ സിനിമയിൽ ടൊവിനോ വന്നത് എങ്ങനെ? നിർമ്മാതാവ് വെളിപ്പെടുത്തുന്നു [NEWS]
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് തുടക്കം. ഇതേതുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്, അജിത്ത്, ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിന്‍റെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയതെന്നാണ് വിവരം.
Location :
First Published :
September 03, 2020 11:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: INTUC നേതാവ് ഉണ്ണി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി