കൽബുറഗി: ഭാര്യയെ കറുപ്പുനിറത്തിന്റെ പേരിൽ കൊലപ്പെടുത്തി യുവാവ്. കർണാടക കൽബുറഗിയിലെ ജെവാർഗി താലൂക്കിലെ കെല്ലൂർ ഗ്രാമത്തിലാണ് സംഭവം. ഷഹപൂർ സ്വദേശിനിയായ ഫർസാന ബീഗം (28) ആണ് കൊല്ലപ്പെട്ടത്. ഏഴുവർഷം മുൻപായിരുന്നു ഖാജ പട്ടേല്‍, ഫർസാനയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ട്.
കറുപ്പ് നിറത്തിന്റെ പേരിൽ ഖാജ പട്ടേല്‍ എപ്പോഴും ഫർസാനയെ പരിഹസിക്കുമായിരുന്നുവെന്ന് യുവതിയുടെ അടുത്ത ബന്ധു ഖുർഷിദ് പറയുന്നു. മുഖത്ത് എത്ര പൗഡർ വാരി പൂശിയാലും നടിമാരുടെ ലുക്ക് ഒരിക്കലും കിട്ടില്ലെന്ന് എപ്പോഴും കുറ്റപ്പെടുത്തും. ഈ വിഷയം ഫർസാന മാതാപിതാക്കളെ അറിയിച്ചിരുന്നു. തങ്ങളുടെ സ്റ്റാറ്റസിന് മാച്ചാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഖാജയുടെ കുടുംബം ഫർസാനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഖുർഷിദ് ആരോപിക്കുന്നു.
ഫര്‍സാന മരിച്ചുകിടക്കുന്നതു കണ്ട് പാൽക്കാരനാണ് ഷഹാപൂരിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചത്. മാതാപിതാക്കള്‍ എത്തിയപ്പോള്‍ ഫർസാനയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് കരയുന്ന കുട്ടികളെയാണ് കണ്ടത്.
തുടർന്ന് ഫർസാനയുടെ കുടുംബം ഖാജ പട്ടേലിനെതിരെ പൊലീസിൽ പരാതി നൽകി. ഖാജയും കുടുംബാംഗങ്ങളും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കൽബുറഗി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഫർസാനയുടെ മൃതദേഹം സംസ്കരിച്ചു. കുട്ടികളെയും വീട്ടുകാർ ഷഹാപൂരിലേക്ക് കൊണ്ടുപോയി.
Also Read- പത്തനംതിട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണം
സ്ത്രീധന പീഡനത്തിന് കേസെടുത്തതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കൽബുറഗി റൂറൽ ഡിവൈ എസ് പി ഉമേഷ് ചികാമത് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.