മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന ഉപദേശം ഇഷ്ടപ്പെട്ടില്ല; പ്രതികാരമായി സ്കൂട്ടർ കത്തിച്ച യുവാവ് അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
കുരുമുളക് സ്പ്രേ കണ്ണില്‍ അടിച്ച് സ്കൂട്ടര്‍ എടുത്തു കൊണ്ടുപോയതിന് ശേഷം കരുവാറ്റ പള്ളിയുടെ അടുത്ത് വെച്ച് കത്തിക്കുകയായിരുന്നു
ആലപ്പുഴ: മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചതിന് പ്രതികാരമായി ബന്ധുവിന്‍റെ സ്കൂട്ടർ കത്തിച്ച കേസിലെ പ്രതി അറസ്റ്റിലായി. സംഭവശേഷം ഒളിവിൽ കഴിഞ്ഞ കരുവാറ്റ ചാമ പറമ്ബില്‍ വടക്കതില്‍ അരുണ്‍ മോഹനാണ് (22 ) ഹരിപ്പാട് പൊലീസിന്‍റെ പിടിയിലായത്. ഒക്ടോബർ 11ന് രാത്രിയിലായിരുന്നു സംഭവം. അരുണിന്‍റെ ബന്ധുവായ പാലപ്പറമ്പില്‍ കോളനിയില്‍ രതീഷിന്‍റെ സ്കൂട്ടറാണ് കത്തിച്ചത്.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നു അരുൺ. ഈ വിവരം അറിഞ്ഞ രതീഷ്, അരുണിന്‍റെ വീട്ടിലെത്തി മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചു. എന്നാൽ വീട്ടുകാരുടെ മുന്നിൽവെച്ച് ഇക്കാര്യം പറഞ്ഞത് അരുണിന് ഇഷ്ടമായില്ല. കുരുമുളക് സ്പ്രേ കണ്ണില്‍ അടിച്ച് സ്കൂട്ടര്‍ എടുത്തു കൊണ്ടുപോയതിന് ശേഷം കരുവാറ്റ പള്ളിയുടെ അടുത്ത് വെച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ ഞായറാഴ്ച കരുവാറ്റ ഭാഗത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ചു; യുവാവിന് 20 വർഷം കഠിനതടവ്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം കാമുകിയെ ഉപേക്ഷിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 30000 രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു (35) വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ശേഷം നിരവധി തവണ ശാരീരികബന്ധത്തിൽ ഏർപ്പെട്ട ശേഷം യുവതിയെ കൈയൊഴിയുകയായിരുന്നു സരീഷ് മധു. ഇതേത്തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 24കാരിയായ യുവതിയെ പരിചയപ്പെട്ട പ്രതി പിന്നീട് നിരന്തരം ഫോണിലൂടെ സംസാരിക്കുകയും, വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡീപ്പിച്ചു. തുടർന്നും നിരവധി തവണ ഇയാൾ യുവതിയെ പീഡിപ്പിച്ചു. എന്നാൽ വിവാഹ കാര്യം പറയുമ്പോഴെല്ലാം സരീഷ് മധു ഒഴിഞ്ഞു മാറാൻ തുടങ്ങി.
advertisement
ഒടുവിൽ യുവതിയുടെ നിരന്തരമായുള്ള ആവശ്യത്തെ തുടർന്ന് പ്രതി രക്ഷിതാക്കളുമായി യുവതിയുടെ വീട്ടിലെത്തി. എന്നാൽ 100 പവൻ സ്വർണവും ലക്ഷകണക്കിന് രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഉള്ളതെല്ലാം വിറ്റിട്ട് 70 പവൻ സ്വർണം നൽകാമെന്ന് യുവതിയുടെ വീട്ടുകാർ അറിയിച്ചു. എന്നാൽ ഇത് സാധിക്കില്ലെന്നും വിവാഹം കഴിക്കാനാകില്ലെന്നുമുള്ള നിലപാടിലായിരുന്നു സരീഷ് മധു. ഇതേത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
Location :
First Published :
Oct 18, 2021 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന ഉപദേശം ഇഷ്ടപ്പെട്ടില്ല; പ്രതികാരമായി സ്കൂട്ടർ കത്തിച്ച യുവാവ് അറസ്റ്റിൽ









