കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തുകൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
കൊലപാതകത്തിനുശേഷം മരുമകളെ വിളിച്ച് വിവരം അറിയിച്ചു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നുവെന്ന് ബന്ധുക്കൾ
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
advertisement
സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നു. സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
Location :
Kollam,Kollam,Kerala
First Published :
September 19, 2024 1:50 PM IST