തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

Last Updated:

സംഭവത്തിന് ശേഷം ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെത്തിയെ മിനി തന്നെയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടെന്ന വിവരം വെളിപ്പെടുത്തിയത്.

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ മിനി(48)യാണ് മകൾ അനുഷ്‌ക(8)യെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ യുവതി ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെത്തി കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് പെൺകുട്ടി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. ഇതിനു പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാണാത്തതിനെ തുടർന്ന് ഇരുവരുടെയും ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമത്തിലൂടെ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഇതിനിടെയിലാണ് മകളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement