Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ന് പുലര്‍ച്ചെ നാലുണിയോടെയാണ് അനീഷ് അയൽവീട്ടിലെ രണ്ടാം നിലയിൽവെച്ച് കൊല ചെയ്യപ്പെട്ടത്. സണ്‍ഷെയ്ഡ് വഴിയാണ് അനീഷ് ലാലുവിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയതെന്നാണ് സൂചന
തിരുവനന്തപുരം: അച്ഛന്‍ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. കള്ളനാണെന്ന് കരുതി സ്വയംരക്ഷയ്ക്കാണ് കുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിലൂടെ സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം അനീഷ് ജോർജിന്‍റെ (19) കൊലപാതക വിവരം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോഴാണ്. മകൻ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരിക്കുമെന്നാണ് കരുതിയതെന്നും അനീഷിന്‍റെ പിതാവ് പറയുന്നു.
കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തിയെടുത്തതെന്നും, പ്രതിരോധിക്കാനായിട്ടാണ് കുത്തിയതെന്നുമാണ് അനീഷ് എന്ന യുവാവിന് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൈമണ്‍ ലാല പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ അയല്‍വാസിയാണ്. ഇയാളുടെ മകളുമായി യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും, അനീഷും പള്ളിമുക്കിലെ സെന്റ് അന്‍സ് ചര്‍ച്ചിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാലുണിയോടെയാണ് അനീഷ് അയൽവീട്ടിലെ രണ്ടാം നിലയിൽവെച്ച് കൊല ചെയ്യപ്പെട്ടത്. സണ്‍ഷെയ്ഡ് വഴിയാണ് അനീഷ് ലാലുവിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയതെന്നാണ് സൂചന. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. ഇവിടെനിന്ന് യുവാവിന്റെ ഒരു ജോടി ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്.
advertisement
രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലു ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു പയ്യന്‍ വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പേട്ട പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Murder Case | അനീഷിന് കുത്തേറ്റത് രണ്ടാം നിലയില്‍ വെച്ച്; പെണ്‍കുട്ടിയുമായി പള്ളിയില്‍ വെച്ച് പരിചയമെന്ന് പൊലീസ്
രാത്രി വീട്ടിലെത്തിയ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് പൊലീസ്. വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് പേട്ട സ്വദേശിയായ അനീഷ് ജോര്‍ജിന്(19) കുത്തേറ്റത്. കൊല്ലപ്പെട്ട യുവാവും പെണ്‍കുട്ടിയും തമ്മില്‍ പള്ളിയില്‍വെച്ച് പരിചയം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
advertisement
ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. രണ്ടു വീടുകളും തമ്മില്‍ ഒരു കിലോമീറ്റര്‍ താഴെ ദൂരം മാത്രമാണ് ഉള്ളത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് അനീഷ് ജോര്‍ജ്.
അനീഷ് രാത്രി വീട്ടിലെത്തിയത് എന്തിന്, നേരത്തെ പ്രശ്‌നം ഉണ്ടായിരുന്നോ എന്നതടക്കമുള്ളത് അന്വേഷിച്ചുവരികയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ലാലുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചത്. ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും ഒരാള്‍ വീട്ടുവളപ്പില്‍ ഉണ്ടെന്നു മനസിലായതായും പൊലീസിനോട് ലാലു പറഞ്ഞു.
Location :
First Published :
Dec 29, 2021 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്









