സഹോദരനെ വിട്ടുകിട്ടാൻ യുവാവ് എസ്.പി ഓഫീസിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
പെട്രോൾ കണ്ണിൽ വീണു കാഴ്ചയ്ക്ക് തകരാർ സംഭവിച്ച യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
കാൺപുർ: കസ്റ്റഡിയിലെടുത്ത സഹോദരനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പി ഓഫീസിലെത്തിയ യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത് പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലെ എസ്.പി ഓഫീസിലാണ് സംഭവം. രാഹുൽ എന്ന 24കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിന്‍റെ സഹോദരൻ പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കുന്നതിനായി രാഹുൽ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും മടക്കിയയ്കകുകയായിരുന്നു. ഇതേത്തുടർന്നാണ് രാഹുൽ എസ്.പി ഓഫീസിലെത്തിയത്. ഓഫീസിന് മുന്നലെത്തി ബഹളം വെച്ചെങ്കിലും ഇയാളെ എസ്.പിയുടെ ക്യാബിനിലേക്ക് കടത്തിവിട്ടിരുന്നില്ല. ഇതേത്തുടർന്നാണ് കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ചു തീകൊളുത്താൻ ശ്രമിച്ചത്.
എന്നാൽ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അവസരോചിതമായി ഇടപെട്ട് തീകെടുത്തുകയായിരുന്നു. നിസാരമായ പൊള്ളലുകളോടെ രാഹുൽ രക്ഷപ്പെടുകയും ചെയ്തു. പെട്രോൾ കണ്ണിൽ വീണു കാഴ്ചയ്ക്ക് തകരാർ സംഭവിച്ച രാഹുലിനെ ഷാജഹാൻപുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
advertisement
You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
ആത്മഹത്യശ്രമത്തിന് രാഹുലിനെതിരെ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷാജഹാൻപുർ എസ്.പി എസ് ആനന്ദ് അറിയിച്ചു. വധശ്രമ കേസിൽ അറസ്റ്റിലായ രാഹുലിന്‍റെ സഹോദരൻ പ്രമോദിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും എസ്.പി അറിയിച്ചു.
Location :
First Published :
August 25, 2020 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരനെ വിട്ടുകിട്ടാൻ യുവാവ് എസ്.പി ഓഫീസിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു