ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; ദേഷ്യം തീര്‍ക്കാൻ നിരപരാധികളായ 18 സ്ത്രീകളെ മൃഗീയമായി കൊന്ന് 'സൈക്കോ കില്ലർ'

Last Updated:

ഇരുപത്തിയൊന്നാം വയസിലാണ് രാമലും വിവാഹിതനായത്. കുറച്ച് കാലത്തിനുള്ളിൽ തന്നെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി. ഇതോടെ ഇയാളുടെ ഉള്ളിൽ സ്ത്രീകളോട് പകയും വിദ്വേഷവും വർധിച്ചു ഇതാണ് കൊലപാതക പരമ്പരയിലേക്ക് നയിച്ചത്

ഹൈദരാബാദ്: കൊലപാതകക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 'സൈക്കോ കില്ലറുടെ'കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പതിനാറ് സ്ത്രീകളുടെ കൊലപാതകം ഉൾപ്പെട് ഇരുപത്തിയൊന്ന് കേസുകളിൽ ഉള്‍പ്പെട്ട മൈന രാമലു എന്ന 45കാരനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ അറസ്റ്റിന് ശേഷമാണ് രണ്ട് കൊലപാതകങ്ങൾ കൂടി നടത്തിയതായി വ്യക്തമായത്. നേരത്തെ 16 കൊലപാതകം, വസ്തു തർക്കം, പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടൽ തുടങ്ങി വിവിധ കേസുകളായിരുന്നു രാമലുവിന്‍റെ പേരിലുണ്ടായിരുന്നത്. സ്ത്രീകളായിരുന്നു ഇയാളുടെ ഇരകൾ. ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയ വിദ്വേഷത്തിലാണ് ഇയാൾ സ്ത്രീകളെ മൃഗീയമായി കൊലപ്പൊടുത്താൻ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.
advertisement
ഇരുപത്തിയൊന്നാം വയസിലാണ് രാമലും വിവാഹിതനായത്. കുറച്ച് കാലത്തിനുള്ളിൽ തന്നെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി. ഇതോടെ ഇയാളുടെ ഉള്ളിൽ സ്ത്രീകളോട് പകയും വിദ്വേഷവും വർധിച്ചു ഇതാണ് കൊലപാതക പരമ്പരയിലേക്ക് നയിച്ചത്. കല്‍പ്പണിക്കാരനായ രാമലു, 2003 മുതലാണ് ക്രിമിനൽ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒറ്റയ്ക്കു കഴിഞ്ഞിരുന്ന അവിവാഹിതരായ സ്ത്രീകളായിരുന്നു ഇരകൾ. ലൈംഗിക ആവശ്യങ്ങൾക്ക് പണം വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ സ്ത്രീകളെ വലയിലാക്കിയിരുന്നത്.
advertisement
മദ്യവും കള്ളും നൽകി മയക്കി ആവശ്യങ്ങൾ നിറവേറ്റിയ ശേഷം ഇവരെ കൊന്ന് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളയുന്നതായിരുന്നു രീതി. ഇതിൽ പല മൃതദേഹങ്ങളും അജ്‍ഞാതമാണെന്നു കണ്ടെത്തിയതിനാൽ കൊല്ലപ്പെട്ട എല്ലാവരെയും തരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിരപരാധികളായ സ്ത്രീകളെയാണ് ഇയാൾ കൊലക്കത്തിക്ക് ഇരയാക്കിയിരുന്നത്. ജനുവരി ആദ്യ വാരത്തിൽ ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള അങ്കുഷാപൂരിൽ പകുതി കത്തിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.മൃതദേഹത്തിന്റെ സാരിയിൽ പതിച്ചിരുന്ന പേപ്പർ കഷണത്തിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം. പേപ്പറിലുണ്ടായിരുന്ന മൊബൈൽ നമ്പരിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും അയാൾ നിരപരാധിയാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈക്കോ കില്ലർ പിടിയിലായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; ദേഷ്യം തീര്‍ക്കാൻ നിരപരാധികളായ 18 സ്ത്രീകളെ മൃഗീയമായി കൊന്ന് 'സൈക്കോ കില്ലർ'
Next Article
advertisement
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
പലസ്തീനെ രാഷ്ട്രമായി കാനഡയും ഓസ്ട്രേലിയയും യുകെയും അംഗീകരിച്ചു
  • കാനഡ, ഓസ്ട്രേലിയ, യുകെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു, യുഎൻ ജനറൽ അസംബ്ലി നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

  • പലസ്തീന്റെ ഭാവിയിൽ ഹമാസിന് സ്ഥാനം ഇല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി, എല്ലാ ബന്ദികളെയും മോചിപ്പിക്കണം.

  • ഇസ്രായേലും അമേരിക്കയും തീരുമാനത്തെ വിമർശിച്ചു, കാനഡയുടെ പിന്തുണ ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കില്ല.

View All
advertisement