പത്തു വയസുകാരനെ തട്ടിക്കൊണ്ടുപോയത് വിവാഹത്തിനുള്ള പണത്തിന് വേണ്ടി; 25 ലക്ഷം ചോദിച്ചു, പരാതി നൽകിയതോടെ കൊലപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതിക്ക് വിവാഹത്തിന് പണം കണ്ടെത്തുന്നതിനാണെന്ന് പൊലീസ് പറഞ്ഞു. കാമുകിയെ വിവാഹംചെയ്ത് മുംബൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു ലക്ഷ്യം.
ബെംഗളൂരു: പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോവുകയും 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനാണ് ആസിഫിനെ ഹെബ്ബഗോഡിയിൽനിന്നും കാണാതായത്. ആസിഫ് കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടാണു പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്നു പിതാവ് പൊലീസിൽ പരാതി നൽകി.
പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയത് മുഖ്യപ്രതിക്ക് വിവാഹത്തിന് പണം കണ്ടെത്തുന്നതിനാണെന്ന് പൊലീസ് പറഞ്ഞു. കാമുകിയെ വിവാഹംചെയ്ത് മുംബൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു ലക്ഷ്യം. കുട്ടിയുടെ അയൽവാസികൂടിയായ മുഖ്യപ്രതി ബിഹാർ സ്വദേശി മുഹമ്മദ് ജാവേദ് ഷെയ്ക്കാണ് തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ ഛത്തീസ് ഗഢിലെ റായ്പുർ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു.
advertisement
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീഡിയോ ഗെയിം കാണിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് മുഹമ്മദ് ജാവേദ് ഷെയ്ക്ക് തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനോട് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ജിഗനിക്കുസമീപം ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.
സംശയം തോന്നാതിരിക്കാൻ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലിൽ മുഹമ്മദ് ജാവേദും പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മുഹമ്മദ് നൗഷാദിന്റെയും സിറാജിന്റെയും ഫോൺ പരിശോധിച്ചപ്പോളാണ് സംഭവത്തിൽ മുഹമ്മദ് ജാവേദിന്റെ പങ്ക് മനസ്സിലായത്. മൂന്നുവർഷം മുമ്പാണ് മുഹമ്മദ് ജാവേദ് ബെംഗളൂരുവിലെത്തിയത്. സിസിടിവി ക്യാമറാമെക്കാനിക്കായി പ്രവർത്തിച്ചുവരുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ വീടിനടുത്ത് അമ്മാവന്റെ കൂടെയായിരുന്നു താമസം. ഇതിനുമുമ്പ് 13 വയസ്സുള്ള കുട്ടിയെയും ഇയാൾ തട്ടിക്കൊണ്ടുപോയെങ്കിലും വിട്ടയച്ചിരുന്നു.
advertisement
English Summary: A 10-year-old boy, who was allegedly abducted for Rs 25 lakh ransom from outside his residence on Friday at Shikaripalya, near Hebbagodi, southeast Bengaluru, was found murdered on Saturday inside a shed at Nanjapura near Jigani. Mohammed Asif Alam’s head was smashed with a boulder. Alam is the son of MD Abbas, a mason. The main suspect, Mohammed Javed Sheikh, had abducted Alam on Friday evening and later, pretending to be innocent, joined Alam’s parents in search.
Location :
First Published :
June 09, 2021 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തു വയസുകാരനെ തട്ടിക്കൊണ്ടുപോയത് വിവാഹത്തിനുള്ള പണത്തിന് വേണ്ടി; 25 ലക്ഷം ചോദിച്ചു, പരാതി നൽകിയതോടെ കൊലപ്പെടുത്തി


