HOME » NEWS » Crime » THREE PEOPLE INCLUDING TWO MINORS ARRESTED IN CONNECTION WITH THE KILLING OF A PET DOG IN VIZHINJAM

വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു; പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേർ പിടിയില്‍

തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം.

News18 Malayalam | news18-malayalam
Updated: July 1, 2021, 7:10 AM IST
വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു; പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേർ പിടിയില്‍
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
  • Share this:
തിരുവനന്തപുരം: വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെയാണ് പിടിയിലായത്. നായയുടെ ഉടമയുടെ പരാതിലാണ് പൊലീസ് നടപടി. വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം.

Also Read- തെങ്കാശിയിൽ ദുരഭിമാനക്കൊല; പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പതിവ് പോലെ കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം.

Also Read- സ്ത്രീധനമായി നിർമിച്ചുനൽകിയ വീട് വിൽക്കാൻ വിസമ്മതിച്ചു; നാലുമാസം ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെ മർദനം

കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം.

Also Read- കുടുംബത്തിലെ അഞ്ചുപേരുടെ നഗ്നമായ മൃതദേഹങ്ങൾ പാടത്ത്; വീട്ടുടമസ്ഥന്‍ പിടിയില്‍

നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. അക്രമത്തിന്റെ വീഡിയോ സംഘത്തിലെ ഒരു യുവാവ് തന്നെ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ മൃഗസ്‌നേഹികളില്‍ നിന്ന് അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

നർക്കോട്ടിക്സ് സി ഐ അടിച്ചു ഫിറ്റായി; പൂന്തുറ എസ് ഐക്ക് തെറിയഭിഷേകം

മദ്യ ലഹരിയിൽ വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന എസ് ഐയോട് തട്ടിക്കയറി നർക്കോട്ടിക്സ് സി ഐ. ഇന്നലെ വൈകിട്ട് പൂന്തുറ കുമരിചന്തയിലാണ് നർക്കോട്ടിക്സ് സി.ഐ ജോൺസൺ മദ്യലഹരിയിൽ പൂന്തുറ എസ്. ഐയോട് തട്ടിക്കയറുകയും കയ്യാങ്കളിയുടെ വക്കുവരെ എത്തുകയും ചെയ്തത്.

അമിത മദ്യലഹരിയിലായിരുന്ന സി.ഐ കിഴക്കേക്കോട്ടയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. ഓട്ടോറിക്ഷയ്ക്കുള്ളിൽ ബഹളം ഉണ്ടാക്കിതിനെത്തുടർന്ന് ഓട്ടോഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പട്ടു. എന്നാൽ താൻ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യാത്ര തുടരുകയായിരുന്നു. കൃത്യമായ സ്ഥലം പറയാതെ ഓട്ടോക്കാരനെ നഗരം മുഴുവനും ചുറ്റിച്ചു. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് കുമരിച്ചന്തയിൽ എത്തിയപ്പോൾ പൂന്തുറ എസ് ഐയും സംഘവും പട്രോളിംഗ് നടത്തുന്നത് ഓട്ടോ ഡ്രൈവർ കാണുകയും എസ് ഐയോട് കാര്യം പറയുകയും ചെയ്തു.

എന്നാൽ എസ് ഐ കാര്യങ്ങൾ ചോദിച്ചതോടെ സി ഐ തെറിവിളി തുടങ്ങി. കാര്യങ്ങൾ കയ്യാങ്കളിയുടെ വക്കിലെത്തിയതോടെയാണ് താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന കാര്യം സി ഐ പറഞ്ഞത്. ഇതോടെ എസ്. ഐ തന്നെ സി ഐയെ അനുനയിപ്പിച്ച് ഓട്ടോയിൽ കയറ്റി വിട്ടു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൂന്തുറ സി. ഐയുടെ വിശദീകരണം.
Published by: Rajesh V
First published: July 1, 2021, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories