ഗർഭിണിയെ കഴുത്തുഞെരിച്ചുകൊന്നു ഗർഭസ്ഥ ശിശുവിനെ തട്ടിയെടുത്ത യുവതി; 16 വർഷത്തിനൊടുവിൽ വധശിക്ഷ നടപ്പാക്കാനൊരുങ്ങി യു.എസ്
- Published by:Anuraj GR
- news18-malayalam
Last Updated:
യുവതിയെ കൊലപ്പെടുത്തിയശേഷം, അടുക്കളയിൽനിന്ന് കറിക്കത്തി ഉപയോഗിച്ച്, ഗർഭാശയത്തിൽനിന്ന് കുഞ്ഞിനെ പുറത്തെടുത്തു കടന്നു കളയുകയായിരുന്നു
ചിക്കാഗോ: ഗർഭണിയെ കഴുത്തുഞെരിച്ചു കൊന്നു ഗർഭസ്ഥ ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കാനൊരുങ്ങി അമേരിക്ക. ഇന്ത്യാന ഫെഡറൽ കോടതിയാണ് പ്രതിയായ ലിസ മോണ്ട് ഗോമറിയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2004ൽ നടന്ന കൊലപാതകത്തിൽ വിചാരണയ്ക്കൊടുവിൽ 2007ൽ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിവിധ പഠനറിപ്പോർട്ടുകൾ, ഹർജികൾ എന്നിവ കാരണം ശിക്ഷ നടപ്പാക്കാൻ സാധിച്ചിരുന്നില്ല. 2021 ജനുവരി 12ന് അകം ശിക്ഷ നടപ്പാക്കാനാണ് അധികൃതർ തയ്യാറെടുക്കുന്നത്.
നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി, എട്ടുമാസം ഗർഭിണിയായിരുന്ന സിന്നറ്റിനെ മോണ്ട് ഗോമറി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് പ്രതി അവിടെയെത്തി കൃത്യം നിർവ്വഹിച്ചത്. സിന്നറ്റിനെ കൊലപ്പെടുത്തിയശേഷം, അടുക്കളയിൽനിന്ന് കറിക്കത്തി ഉപയോഗിച്ച്, ഗർഭാശയത്തിൽനിന്ന് കുഞ്ഞിനെ പുറത്തെടുത്തു കടന്നു കളയുകയായിരുന്നു. സംസ്ഥാന അതിർത്തി വിട്ടുപോയ മോണ്ട് ഗോമറിയെ പിന്നീട് പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയും ചെയ്തു.
വീട്ടിൽനിന്ന് ദൂരെ ജോലി ചെയ്തിരുന്ന ഭർത്താവിനോട് താൻ എട്ടുമാസം ഗർഭിണിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചശേഷമാണ് ലിസ മോണ്ട് ഗോമറി കുറ്റകൃത്യം നടത്തിയത്. കൊലപാതകം നടത്താനായി ദീർഘനാളത്തെ ആസൂത്രണമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. ഓൺലൈൻ വഴി ഇരയെ നിരീക്ഷിച്ചശേഷമാണ് നായ കുട്ടികളെ വാങ്ങാനെ വ്യാജേന പ്രതി സിന്നറ്റിനറെ വീട്ടിലെത്തിയത്.
advertisement
Also Read- ഓൺലൈൻ വഴി പരിചയപ്പെട്ട ഒമ്പത് പേരെ കൊലപ്പെടുത്തിയ ജപ്പാനിലെ 'ട്വിറ്റർ കില്ലർ'ക്ക് വധശിക്ഷ
അതേസമയം ഇത്തരമൊരു കുറ്റകൃത്യം നടത്തിയ പ്രതിയുടെ മാനസികാവസ്ഥയെക്കുറിച്ച് വിശദമായി പഠിക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധരെ നിയോഗിച്ചിരുന്നു. അവരുടെ പഠനറിപ്പോർട്ട് കൂടി ലഭിച്ചശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതെന്താണെന്നും ഭാവിയിൽ ഇത് എങ്ങനെ തടയാമെന്നുമാണ് പഠനസംഘം പരിശോധിക്കുന്നത്. 1990 മുതൽ ഗർഭപിണ്ഡത്തെ തട്ടിക്കൊണ്ടുപോകൽ എന്ന അപൂർവ പ്രതിഭാസത്തെക്കുറിച്ച് പഠിച്ച ബോസ്റ്റൺ കോളേജിലെ പ്രൊഫസറായ ആൻ ബർഗെസ് പറയുന്നു, “ഇത് വളരെ ഭയാനകമായ ഒരു പ്രവൃത്തിയാണ്, ഇതിന് വളരെയധികം ആസൂത്രണം ആവശ്യമാണ്.
advertisement
കഴിഞ്ഞ 15-20 വർഷത്തിനിടെ ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആന്റ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) യിലെ ശിശു തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച മുതിർന്ന ഉപദേഷ്ടാവ് ജോൺ റബൂൺ പറയുന്നു. 1964 മുതൽ 21 ഭ്രൂണ തട്ടിക്കൊണ്ടുപോകലുകൾ സംഘടനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽ 18 എണ്ണം 2004 മുതൽ ആണെന്നും അദ്ദേഹം പറഞ്ഞു.
advertisement
കുറ്റകൃത്യം നടക്കുന്ന വർഷം മോണ്ട്ഗോമറിക്ക് 36 വയസ്സും നാല് കുട്ടികളുടെ അമ്മയുമായിരുന്നു. ഗർഭാവസ്ഥ അസാധ്യമാക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വർഷങ്ങൾക്ക് മുമ്പ് അവർ വിധേയയായിരുന്നു, എന്നാൽ ഇക്കാര്യം അവരുടെ ഭർത്താവ് അറിഞ്ഞിരുന്നില്ല. ഒരു കുഞ്ഞ് വേണമെന്ന ഭർത്താവിന്‍റെ നിർബന്ധത്തെ തുടർന്നാണ് ഗർഭിണിയായ ആരെയെങ്കിലും കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുക്കാമെന്ന ചിന്തയിലേക്ക് മോണ്ട്ഗോമറി മാറിയത്.
Location :
First Published :
December 17, 2020 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗർഭിണിയെ കഴുത്തുഞെരിച്ചുകൊന്നു ഗർഭസ്ഥ ശിശുവിനെ തട്ടിയെടുത്ത യുവതി; 16 വർഷത്തിനൊടുവിൽ വധശിക്ഷ നടപ്പാക്കാനൊരുങ്ങി യു.എസ്