ഇന്റർഫേസ് /വാർത്ത /Crime / ഭർത്താവിനെ ഡീസൽ ഒഴിച്ച് കത്തിച്ചു കൊന്ന് ഭാര്യ; യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നവെന്ന് പിതാവ്

ഭർത്താവിനെ ഡീസൽ ഒഴിച്ച് കത്തിച്ചു കൊന്ന് ഭാര്യ; യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നവെന്ന് പിതാവ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മകന്റെ മരണത്തിൽ മരുമകളും അച്ഛനും അടക്കം മൂന്ന് പേർക്കെതിരെയാണ് അമിത് കുമാറിന്റെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

  • Share this:

ഉത്തർപ്രദേശ്: കുടുംബക്കാരുമായി ഗൂഢാലോചന നടത്തി യുവതി ഭർത്താവിനെ തീകൊളുത്തി കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കസ്ഗഞ്ജ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതി വീട്ടുകാർക്കും കാമുകനുമൊപ്പം ഗൂഢാലോചന നടത്തി മകനെ തീകൊളുത്തി കൊന്നെന്നാണ് യുവാവിന്റെ പിതാവ് നൽകിയിരിക്കുന്ന പരാതി.

അമിത് കുമാർ(25) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ അമിത് കുമാർ ആശുപത്രിയിൽ ചികിത്സയിലിയായിരുന്നു. ഞായറാഴ്ച്ചയാണ് മരണം സംഭവിച്ചത്. തുടർന്നാണ് യുവാവിന്റെ ഭാര്യയ്ക്കും വീട്ടുകാർക്കുമെതിരെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

ഉത്തർപ്രദേശിലെ പഹാർപൂർ ഗ്രാമത്തിലാണ് സംഭവം. മകന്റെ മരണത്തിൽ മരുമകളും അച്ഛനും അടക്കം മൂന്ന് പേർക്കെതിരെയാണ് അമിത് കുമാറിന്റെ പിതാവ് പരാതി നൽകിയിരിക്കുന്നത്. മരണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം. അമിത് കുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

You may also like:പുള്ളിപ്പുലിയെ പേടിച്ച് വീടിന്റെ ടോയ്‌ലറ്റിൽ കയറി; നായയേയും പുലിയേയും കാത്ത് പുറത്ത് വനപാലകരും

അമിത് കുമാറിനെ ഭാര്യയും പിതാവും കാമുകനും ചേർന്ന് ഡീസലൊഴിച്ച് കത്തിച്ചു എന്നാണ് കേസ്. വീട്ടിൽ നിന്നും ശനിയാഴ്ച്ച വൈകിട്ട് 6.30 ഓടെ സുഹൃത്തായ ഹേമന്ദ് എന്നയാളാണ് അമിത്തിനെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടുപോയതെന്ന് പിതാവ് സുരേഷ് ചന്ദ്ര പറയുന്നു.

ഇതിന് ശേഷം ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മകനെ താൻ കാണുന്നതെന്നും പിതാവ് പറയുന്നു. അമിത്തിന്റെ ഭാര്യ സംഗീതയ്ക്ക് രാകേഷ് എന്നയാളുമായി രഹസ്യബന്ധമുണ്ടായിരുന്നതായി സുരേഷ് ചന്ദ്ര ആരോപിച്ചു.

മരണപ്പെടുന്നതിന് മുമ്പ് തന്റെ മേൽ ഡീസൽ ഒഴിച്ച് കത്തിച്ചത് സംഗീതയും ഹേമന്ദും രാകേഷും ചേർന്നാണെന്ന് അമിത് പറഞ്ഞതായും സുരേഷ് ചന്ദ്ര വ്യക്തമാക്കുന്നു. സുരേഷ് ചന്ദ്രയുടെ പരാതിയിൽ സംഗീതയ്ക്കും പിതാവ് സ്വരൂപ്, ഹമേന്ദ് ജാദവ്, രാകേഷ് എന്നിവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

കേസിൽ രാകേഷിന്റെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞു. മറ്റുള്ളവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

You may also like:പട്ടാമ്പിയിൽ യുവതിയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

കഴിഞ്ഞ ദിവസം ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവതിയുടെ മൂന്ന് മാസം കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം നടന്നത്.

വീടിന് പുറത്ത് കുഞ്ഞിനൊപ്പം ഇരിക്കുകയായിരുന്നു സ്ത്രീ. സമീപത്ത് തീയും കത്തുന്നുണ്ടായിരുന്നു. ഈ സമയത്ത് യുവതിക്ക് അടുത്തെത്തിയ അയൽവാസിയായ യുവാവ് സമീപത്ത് ഇരുന്നു. തുടർന്ന് യുവതിയെ ലൈംഗികമായി അധിക്ഷേപിക്കാൻ തുടങ്ങി.

ഇതിനെതിരെ യുവതി പ്രതികരിച്ചതോടെ കോപാകുലനായ യുവാവ് യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറിച്ചു. യുവതി കുഞ്ഞിനെ തിരികെ ആവശ്യപ്പെടുന്നതിനിടയിൽ അടുത്തുള്ള തീയിലേക്ക് എറിയികുകയായിരുന്നു.

ഗുരുതരമായ പൊള്ളലേറ്റ കുഞ്ഞ് സ്ഥലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനാണ് കൂടുതൽ പൊള്ളലേറ്റത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തതായി ഡപ്യൂട്ടി സൂപ്രണ്ടന്റന്റ് ഓഫ് പൊലീസ് അറിയിച്ചു.

First published:

Tags: Crime, Murder