Arrest | പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് മയക്കുമരുന്നിനടിമയെന്ന് സൂചന

Last Updated:

പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് പ്രതി നിലത്ത് വീഴ്ത്തിയ ശേഷം മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച യുവാവ് പിടിയില്‍(Arrest). പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ്(20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍ നിന്നിറക്കി മര്‍ദിച്ചത്(Attack). തോപ്പുംപടി ജങ്ഷനില്‍ വെച്ചാണ് പെണ്‍കുട്ടിയെ പ്രതി മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.
ബസിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയുടെ കൈക്ക് കയറി പിടിച്ച പ്രതി തോപ്പുംപടി ജങ്ഷനില്‍ ബസെത്തിയപ്പോള്‍ വലിച്ച് താഴെയിറക്കി. പെണ്‍കുട്ടിയോട് ഫോണ്‍ പ്രതി ആവശ്യപ്പെടുകയും കിട്ടാതെ വന്നതോടെ പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് പ്രതി നിലത്ത് വീഴ്ത്തിയ ശേഷം മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ തടയുകയും പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സൂചനയുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും പ്രതിയും മുന്‍പ് ഒരുമിച്ച് പഠിച്ചിരുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
advertisement
Pocso | മലപ്പുറത്ത് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വര്‍ഷം തടവും,75,000 രൂപ പിഴും
മലപ്പുറം: കാവനൂരില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച (Rape case) കേസിലെ പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ. കാവനൂര്‍ കോലോത്ത് വീട്ടില്‍ ശിഹാബുദ്ദീനെ മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്. കോടതി പ്രതിക്ക് 75,000 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
advertisement
2016 ലാണ് കേസിനാസ്പദമായ സംഭവം നക്കുന്നത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അഞ്ചുവയസ്സുകാരിയായ പ്രതി തന്റെ താമസ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കുട്ടി ശാരിരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പീഡനവിവരം അറിയുന്നത്. കുട്ടിയുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച യുവാവ് മയക്കുമരുന്നിനടിമയെന്ന് സൂചന
Next Article
advertisement
സ്കൂൾ പരിസരത്തെ പാമ്പുകടി തടയാൻ സുരക്ഷാ മാർഗരേഖ; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് നിർദേശം
സ്കൂൾ പരിസരത്തെ പാമ്പുകടി തടയാൻ സുരക്ഷാ മാർഗരേഖ; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് നിർദേശം
  • സ്കൂൾ പരിസരങ്ങളിൽ പാമ്പ് കയറുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം.

  • കുട്ടികളുടെ ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് സുരക്ഷാ മാർഗരേഖയിൽ പറയുന്നു.

  • പാമ്പുകടി ചികിത്സയ്ക്ക് കൂടുതൽ ആന്റിവെനം തയാറാക്കാൻ പഠനം വേണമെന്ന് ചീഫ് സെക്രട്ടറി.

View All
advertisement