തൃശൂർ: അതിമാരകമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽപ്പെട്ട നൈട്രോസെപാം ഗുളികകളുമായി തൃശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന്, കുന്നൻ വീട്ടിൽ ബെന്നിയുടെ മകൻ സിയോൺ (26), മുളയം ചിറ്റേടത്ത് വീട്ടിൽ ആന്റണിയുടെ മകൻ ബോണി (20)എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് എക്സൈസ് സംഘം യുവാക്കളെ പിടികൂടിയത്.
സ്കൂട്ടറിൽ പോവുകയായിരുന്ന യുവാക്കളെ പിന്തുടർന്ന് സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും അഞ്ഞൂറോളം ഗുളികകൾ കണ്ടെടുത്തു.
ന്യൂറോ രോഗികൾക്ക് നൈട്രോസെപാം ഗുളികകൾ മരുന്നായി നൽകാറുണ്ട്. ഈ ഗുളിക ലഹരി പദാർത്ഥമായും ഉപയോോഗിക്കാറുണ്ട്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നെട്രോ സെപാം ഗുളികകൾ വിൽപന നടത്താൻ പാടുള്ളൂ.
കുറിപ്പടി വ്യാജമായി നിർമിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് യുവാക്കൾ ഈ ഗുളിക വാങ്ങാറുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം പിടിയിലായ യുവാക്കൾക്ക് മെഡിക്കൽ ഷോപ്പുകാരൻ അനധികൃതമായി ഗുളികകൾ നടത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Crime news