ജപ്പാന്‍കാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം; ദീര്‍ഘായുസ്സിനായി ചെയ്യേണ്ട 9 കാര്യങ്ങള്‍

Last Updated:

ജപ്പാനിലെ ആളുകളുടെ ദീര്‍ഘായുസ്സിന് കാരണം ഭക്ഷണക്രമം, വ്യായാമം, സാംസ്‌കാരിക ഘടകങ്ങള്‍, ജനിതകപ്രത്യേകതകള്‍ എന്നിവയാണ്.

ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടെത്തിയതോടെ ലോകമെമ്പാടും മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നു. എന്നാല്‍ മനുഷ്യന്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നത് ദീര്‍ഘായുസ്സ് മാത്രമല്ല. ഉയര്‍ന്ന ജീവിത നിലവാരം കൂടിയാണ്. നല്ല സുഹൃത്തുക്കള്‍, കുടുംബം, മികച്ച ആരോഗ്യം എന്നിവ നിറഞ്ഞ ആരോഗ്യകരമായ ജീവിതം നയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 2020 ഫെബ്രുവരിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം 112 വയസും 344 ദിവസവും പ്രായമുള്ള ജപ്പാന്‍കാരനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍.
ജാപ്പനീസ് ദിനപത്രമായ നിപ്പോണ്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് 2019ല്‍ ജപ്പാനിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് 87.45 വയസ്സും പുരുഷന്മാരുടെ പ്രായം 81.41 വയസ്സുമാണ്. ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജപ്പാനിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 83.7 വയസ്സാണ്. ജപ്പാനിലെ ആളുകളുടെ ദീര്‍ഘായുസ്സിന് കാരണം ഭക്ഷണക്രമം, വ്യായാമം, സാംസ്‌കാരിക ഘടകങ്ങള്‍, ജനിതകപ്രത്യേകതകള്‍ എന്നിവയാണ്. എന്നാല്‍ ജപ്പാന്‍കാരില്‍ നിന്ന് കണ്ടുപഠിക്കാവുന്ന ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
വയര്‍ നിറക്കേണ്ട
വയര്‍ 80 ശതമാനം നിറയുന്നത് വരെ മാത്രമേ ജപ്പാന്‍കാര്‍ ഭക്ഷണം കഴിക്കുകയുള്ളൂ. ഒരാള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് വഴി ദഹനനാളത്തിന്റെ ഭാരം വര്‍ദ്ധിക്കും.
advertisement
മികച്ച ആരോഗ്യ സംരക്ഷണ സംവിധാനവും ശുചിത്വവും
ജപ്പാന് വളരെ മികച്ച ആരോഗ്യ പരിപാലന സംവിധാനമുണ്ട്. ജനനം മുതല്‍ സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സും പതിവ് ആരോഗ്യ പരിശോധനകളും സമയബന്ധിതമായ പരിചരണങ്ങളും ഇതുവഴി ഉറപ്പാക്കുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, ക്ഷയരോഗത്തിന് സൗജന്യ ചികിത്സ എന്നിവ പോലുള്ള ആരോഗ്യകരമായ ജീവിതശൈലി നടപടികള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ആരോഗ്യകരവും ശുചിത്വ ബോധവുമുള്ള സംസ്‌കാരമാണ് ജപ്പാനിലുള്ളത്.
ഭക്ഷണ സമയം
ജപ്പാന്‍കാര്‍ ചെറിയ അളവില്‍ മാത്രമാണ് ഭക്ഷണം വിളമ്പാറുള്ളത്. മാത്രമല്ല വളരെ കൂടുതല്‍ സമയമെടുത്താണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ടിവിയ്ക്ക് മുമ്പിലോ സെല്‍ഫോണിന് മുമ്പിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഇവിടെ വ്യാപകമായിട്ടില്ല. തറയില്‍ ഇരുന്ന് ചോപ്സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നത്.
advertisement
കഴിക്കുന്ന ഭക്ഷണം
ജാപ്പനീസ് ഭക്ഷണക്രമം വളരെ സമീകൃതമാണ്. ഓരോ സീസണ്‍ അനുസരിച്ചുള്ള പഴങ്ങള്‍, ഒമേഗ സമ്പുഷ്ടമായ മത്സ്യങ്ങള്‍, അരി, ധാന്യങ്ങള്‍, സോയ, പച്ചക്കറികള്‍ എന്നിവ ഇവരുടെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കും. ഈ ഭക്ഷണങ്ങളിലെല്ലാം കൊഴുപ്പുകളും പഞ്ചസാരയും കുറഞ്ഞ അളവില്‍ അടങ്ങിയിരിക്കുന്നതിനാലും വൈറ്റമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമായതിനാലും ക്യാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള സാധ്യതകള്‍ കുറയുന്നു. ജാപ്പനീസ് പാചകരീതി അനുസരിച്ച് കലോറിയുള്ള കൊഴുപ്പ് നിറഞ്ഞതുമായ വിഭവങ്ങള്‍ കുറവാണ്. അതുകൊണ്ട് തന്നെ ജപ്പാനില്‍ അമിതവണ്ണത്തിന്റെ തോത് വളരെ കുറവാണ്. അവര്‍ കഴിക്കുന്ന സൂപ്പ്, സ്റ്റീമിംഗ്, പായസം എന്നിവ ശരീരത്തില്‍ പോഷകങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
advertisement
ചായ കുടിക്കുന്ന ശീലം
ജപ്പാനിലെ ആളുകള്‍ ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ജപ്പാനിലെ ദ്വീപസമൂഹത്തിലുടനീളം മാച്ചാ ടീ ജനപ്രിയമാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ക്യാന്‍സറിനെതിരെ പോരാടുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഊര്‍ജ്ജ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇവരുടെ ചായയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
advertisement
നടത്തം
ജപ്പാനിലെ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ടോയ്ലറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പോലും കുടലിനും പേശികള്‍ക്കും ആരോഗ്യകരമായ രീതിയിലാണ്.
ജീനുകള്‍
ആരോഗ്യസംരക്ഷണം മാത്രമല്ല ജപ്പാന്‍കാരുടെ ആയുസ്സ് വര്‍ദ്ധിക്കാന്‍ മികച്ച ഭക്ഷണക്രമത്തിനുപുറമെ -ജീനുകളുടെ പ്രത്യേകതയുമുണ്ട്. ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, സെറിബ്രോവാസ്‌കുലര്‍, ഹൃദയ രോഗങ്ങള്‍ എന്നിവ പോലുള്ള പ്രായവുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഈ ജീനുകള്‍ സഹായിക്കുന്നു.
സ്‌നേഹ പരിചരണം
ഇന്ത്യയിലെന്നപോലെ, ജപ്പാനിലെ ആളുകളും പ്രായമായ കുടുംബാംഗങ്ങളെ വീടുകളില്‍ തന്നെ പരിചരിക്കുന്നവരാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും പ്രായമായവരെ വൃദ്ധസദനങ്ങളില്‍ താമസിപ്പിക്കാറുണ്ട്. വാര്‍ദ്ധക്യത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കാനായാല്‍ മാനസിക സന്തോഷം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുകയും ചെയ്യും.
advertisement
ജീവിക്കാനുള്ള കാരണം
ജീവിക്കാനുള്ള കാരണം കണ്ടെത്തിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. മറ്റുള്ളവരെ സഹായിക്കുക, നന്നായി ഭക്ഷണം കഴിക്കുക എന്നതിനൊപ്പം സ്‌നേഹമുള്ള സുഹൃത്തുക്കളും കുടുംബവുമുണ്ടെങ്കില്‍ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സന്തോഷവും ലക്ഷ്യങ്ങളും നേടാന്‍ കഴിയുമെന്ന് ജപ്പാന്‍കാര്‍ വിശ്വസിക്കുന്നു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
ജപ്പാന്‍കാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം; ദീര്‍ഘായുസ്സിനായി ചെയ്യേണ്ട 9 കാര്യങ്ങള്‍
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement