കാഞ്ചീപുരത്തെ ക്ഷേത്രത്തിൽ ചൈനീസ് ബുദ്ധഭിക്ഷു ഹ്യൂൻ സാങ്ങിന്റെ ശിൽപം എന്തുകൊണ്ട് ?

Last Updated:

ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാവായ നന്ദിവർമൻ രണ്ടാമന്റെ കാലത്താണ് വൈകുണ്ഡ പെരുമാൾ ക്ഷേത്രം പണികഴിപ്പിച്ചത്

News 18
News 18
സമ്പന്നമായ സാംസ്കാരിക പൈതകമുള്ള നാടാണ് ഇന്ത്യ. ഈ സാസ്കാരിക വൈവിധ്യം വിളിച്ചോതുന്ന നിരവധി സ്മാരകങ്ങളും ക്ഷേത്രങ്ങളുമെല്ലാം രാജ്യത്തുണ്ട്. അതിലൊന്നാണ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന വൈകുണ്ഡ പെരുമാൾ ക്ഷേത്രം (Vaikunda Perumal Temple). ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാവായ നന്ദിവർമൻ രണ്ടാമന്റെ കാലത്താണ് വൈകുണ്ഡ പെരുമാൾ ക്ഷേത്രം പണികഴിപ്പിച്ചത്. മഹാവിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രം മുഴുവൻ ചുവന്ന ചരല്‍ക്കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
തിരുമാൾ നിൽക്കുന്നതും ഇരിക്കുന്നതുമായ വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനകത്തുള്ള ഭിത്തികളിൽ പല്ലവരും ചാലൂക്യരും തമ്മിലുള്ള സംഘർഷങ്ങളും യുദ്ധരംഗങ്ങളുമെല്ലാം കൊത്തി വെച്ചിട്ടുണ്ട്. ഈ യുദ്ധരംഗങ്ങളിൽ യോദ്ധാക്കൾക്കൊപ്പം കുതിരകൾ, ആനകൾ, എന്നിവയെല്ലാം ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.
Also Read- പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്ന ‘ചെങ്കോല്‍’; എന്താണിത്? ചെങ്കോലും തമിഴ്നാടും തമ്മിലുള്ള ബന്ധമെന്ത്?
ഈ ക്ഷേത്രത്തിലെ ഓരോ ശില്പവും ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഭിത്തിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അവയോരോന്നിനും പിന്നിൽ ഒരോ കഥകളുമുണ്ട്. നൃത്തം, സംഗീതം, മറ്റ് കലാപരിപാടികൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക വിനോദങ്ങളുടെ ചിത്രീകരണങ്ങളും ഇവിടുത്തെ ഭിത്തികളിൽ കാണാം.
advertisement
എന്നാൽ, ഇവയ്ക്കെല്ലാം പുറമേ, വൈകുണ്ഡ പെരുമാൾ ക്ഷേത്രത്തിൽ ഒരു പ്രത്യേക ശിൽപമുണ്ട്. പല്ലവ ഭരണാധികാരിയായിരുന്ന നരസിംഹ വർമന്റെ കാലത്ത് കാഞ്ചീപുരം സന്ദർശിച്ച പ്രശസ്ത ചൈനീസ് സന്യാസിയും തീർത്ഥാടകനുമായ ഹ്യൂയാൻ സാങ്ങിന്റെ ശിൽപമാണിത്. പല്ലവ ഭരണാധികാരികൾ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ശിൽപം ക്ഷേത്രത്തിൽ സ്ഥാപിച്ചത്.
Also Read- 50 വർഷം മുൻപ് ടാസ്മാനിയയിൽ കാണാതായ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ഇന്നും ചുരുളഴിയാത്ത ചില സമാന സംഭവങ്ങൾ
ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള ഭിത്തിയിലാണ് ഹ്യൂയാൻ സാങ്ങിന്റെ ശിൽപമുള്ളത്. ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന നയതന്ത്ര ബന്ധത്തിന്റെ അടയാളം കൂടിയാണ് ഈ ശിൽപം.
advertisement
ഏഴാം നൂറ്റാണ്ടിൽ, പല്ലവരുടെ ഭരണത്തിൻ കീഴിൽ കാഞ്ചീപുരം ബുദ്ധമതക്കാരുടെയും ജൈന മതക്കാരുടെയും കേന്ദ്രമായിരുന്നുവെന്നും ഹ്യൂയാൻ സാങ് തന്റെ രചനകളിൽ പറഞ്ഞിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
കാഞ്ചീപുരത്തെ ക്ഷേത്രത്തിൽ ചൈനീസ് ബുദ്ധഭിക്ഷു ഹ്യൂൻ സാങ്ങിന്റെ ശിൽപം എന്തുകൊണ്ട് ?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement