ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു; 'ആട് 3' പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്
- Published by:Sarika KP
- news18-malayalam
Last Updated:
"പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് "ആടുകാലം", എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രം ഇരുകൈയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഷാജിപ്പാപ്പനും പിള്ളേരും ആരാധകരുടെ ഹൃദയത്തിൽ കയറി. ഇതിനു പിന്നാലെ ആടിന്റെ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിനു വിരാമമായിരിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും ടീം നടത്തിയിരുന്നു.
ഇപ്പോഴിതാ, ആട് 3 എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമാതാക്കൾ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്. "പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് "ആടുകാലം", എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
March 16, 2024 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു; 'ആട് 3' പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്