HOME /NEWS /Film / Bineesh Bastin Fuel Price Protest| 'ടീമേ.. 50 കിലോ മീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്'; ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സൈക്കിളിൽ സഞ്ചരിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ

Bineesh Bastin Fuel Price Protest| 'ടീമേ.. 50 കിലോ മീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്'; ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സൈക്കിളിൽ സഞ്ചരിച്ച് നടൻ ബിനീഷ് ബാസ്റ്റിൻ

Bineesh Bastin

Bineesh Bastin

എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ സ്വന്തം സൈക്കിൾ വിശേഷങ്ങൾ താരവുമായി പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  • Share this:

    കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരേ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന രസകരമായ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് നടന്‍ ഇന്ധന വില വര്‍ധനവിനെതിരേ പ്രതിഷേധം ഉയർത്തിയത്. ഫോട്ടോയ്ക്ക് താഴെ ഒരു അടിക്കുറിപ്പും നടന്‍ പങ്കുവച്ചു. 'ടീമേ.. പെട്രോള് നമ്മളോടാ കളി, ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്'- ബിനീഷ് കുറിച്ചു.

    Also Read- Sreekumaran Thampi| മലയാളിയുടെ 'ഹൃദയഗീതങ്ങളുടെ കവി'; 81 ന്റെ നിറവിൽ ശ്രീകുമാരൻ തമ്പി

    എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ സ്വന്തം സൈക്കിൾ വിശേഷങ്ങൾ താരവുമായി പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് 49,000 ലൈക്കുകളും ആയിരത്തിലേറെ കമന്റുകളും ലഭിച്ചു.

    Also Read- Indrans | 'തുന്നി'യൊരുക്കിയ ജീവിതം; മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയ്ക്ക് ഇന്ന് 65-ാം ജന്മദിനം

    Also Read- ഇനി സോഷ്യൽ മീഡിയയിൽ ഇല്ല; പിറന്നാളിന് പിന്നാലെ സോഷ്യൽ മീഡിയയോട് ഗുഡ്ബൈ ചൊല്ലി ആമിർ ഖാൻ

    പെട്രോൾ, ഡീസൽ വില സംസ്ഥാനത്ത് സർവകാല റെക്കോർ‍ഡിലാണ്. അതേസമയം, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കഴിഞ്ഞ 17 ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില സെഞ്ചുറി അടിച്ചിരുന്നു.

    Also Read- Rima and Parvathy | നേർക്കുനേർ നിന്ന് മസിലു പിടുത്തവുമായി റിമയും പാർവതിയും

    സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കു പരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിൻ. രണ്ട് യുവ മോഡലുകൾക്കൊപ്പമുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ‌ വൈറലായിരുന്നു. ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. തനി നാടൻ ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും മോഡലുകളായ ക്രിസ്റ്റിയും ജിൽനയും ഫോട്ടോഷൂട്ടിൽ എത്തുന്നത്. ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാമൂഹ്യ വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടുകളുമായി ബിനീഷ് ബാസ്റ്റിൻ രംഗത്ത് വരാറുണ്ട്. ഒട്ടേറെ ആരാധകരാണ് അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലുള്ളത്.

    Also Read- Alia Bhatt in RRR | സീതയായി ആലിയ ഭട്ട്; രാജമൗലി ചിത്രം 'RRR' ലെ ലുക്ക്‌ പുറത്തുവിട്ടു

    First published:

    Tags: Actor bineesh bastin, Bineesh Bastin, Fuel price hike, Petrol price in kerala