ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഫഹദ് ഫാസിൽ; ഇംതിയാസ് അലി ചിത്രത്തിൽ നായിക ത്രിപ്തി ദിമ്രി
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിൽ ത്രിപ്തി ദിമ്രിയാകും ഫഹദിന്റെ നായിക കഥാപാത്രമായി എത്തുക
മലയാള സിനിമയുടെ തന്നെ ഐഡന്റിറ്റി ആയാണ് നടൻ ഫഹദ് ഫാസിലിന്റെ വളർച്ച.താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ വളരെ മുൻപ് തന്നെ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
ഇംതിയാസ് അലി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപത്രമായി ഫഹദ് എത്തുമെന്നാണ് വിനോദ മാധ്യമമായ പീപ്പിങ് മൂണ്‍ പുറത്തുവിടുന്ന വിവരം.ചിത്രത്തിൽ ത്രിപ്തി ദിമ്രിയാകും ഫഹദിന്റെ നായിക കഥാപാത്രമായി എത്തുക.
റിപ്പോർട്ടുകൾ പ്രകാരം തിരക്കഥയിലെ അവസാനഘട്ട തിരുത്തലുകൾക്ക് ശേഷം 2025 ആദ്യപകുതിയിൽ തന്നെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിൻഡോ സീറ്റ് ഫിലിംസിന്റെ ബാനറിൽ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിർമ്മിക്കുക. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഇംതിയാസുമായുള്ള ഫഹദിൻ്റെ ആദ്യ സഹകരണവും ബോളിവുഡ് അരങ്ങേറ്റവുമാകും ചിത്രം.
advertisement
സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ആണ് ഫഹദിന്റെ പുറത്തിങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. വിക്കി വിദ്യാ കാ വോ വാലാ വീഡിയോ എന്ന കോമഡി ചിത്രമാണ് തൃപ്തിയുടേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ.
Summary: Malayalam actor Fahadh Faasil l is all set to make his Bollywood debut. Reports indicate that Imtiaz Ali has enlisted Fahadh Faasil for his upcoming project. Fahadh will star alongside Tripti Dimri in this new movie. Imtiaz Ali will serve as both the director and producer.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 05, 2024 10:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഫഹദ് ഫാസിൽ; ഇംതിയാസ് അലി ചിത്രത്തിൽ നായിക ത്രിപ്തി ദിമ്രി