'നാലര വർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡ്'; തിയറ്ററിലെ ആദ്യപ്രതികരണം കണ്ട് കണ്ണ്നിറഞ്ഞ് നടൻ റോണി

Last Updated:

ആദ്യ പ്രദർശനത്തിനു ശേഷം കണ്ണു നിറഞ്ഞാണ് റോണി തിയറ്ററുകളിൽ നിന്നും ഇറങ്ങി വന്നത്.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ തിയറ്ററുകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. ആദ്യ ആദ്യദിനങ്ങളില്‍ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ തിയറ്ററിലെ ആദ്യപ്രതികരണം കണ്ട് കണ്ണ്നിറഞ്ഞ നടൻ റോണിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത്. കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കുക മാത്രമല്ല സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും റോണിയാണ് . റോണിയുടെ സഹോദരൻ റോബി രാജ് ആണ് സംവിധാനവും.
‘ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിത്. കഴിഞ്ഞ നാലര വർഷത്തെ അധ്വാനമാണ് ഈ സിനിമ. എഴുതിയതിനും മുകളിൽ ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പൊലീസുകാരുടെ യഥാർത്ഥ കഥയാണ് നമ്മൾ പറയുന്നത്. അഞ്ചാറ് മാസം നീണ്ട പോസ്റ്റ് പ്രൊഡക്‌ഷൻ. എല്ലാവരുടെയും അധ്വാനമാണ്.’’–റോണി പറഞ്ഞു.
അതേസമയം 1989 ൽ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ എന്ന സിനിമയുടെ നിർമ്മാതാവായ സി.ടി രാജനും കണ്ണൂർ സ്ക്വാഡും തമ്മിലുള്ള ബന്ധം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം അതേ നിർമ്മാതാവിന്റെ മൂത്ത മകൻ സംവിധാനം ചെയ്യുകയും ഇളയമകൻ തിരക്കഥയെഴുതി അഭിനയിക്കുകയും ചെയ്യുന്ന ചിത്രം സ്വന്തമായി നിർമിച്ച് ആ പഴയ കടം വീട്ടിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സംവിധായകൻ റോബിയുടെ ഭാര്യ ഡോ. അഞ്ജു മേരിയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'നാലര വർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡ്'; തിയറ്ററിലെ ആദ്യപ്രതികരണം കണ്ട് കണ്ണ്നിറഞ്ഞ് നടൻ റോണി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement