'എടാ മോനെ...ഫഫ ഹിയർ'; വമ്പൻ താരനിര അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ ഫഹദ് എത്തി

Last Updated:

ബുധനാഴ്ചയാണ് മലയാളത്തിൻ്റെ ഡ്രീം പ്രോജക്ടിൻ്റെ ശ്രീലങ്കയിലെ ലൊക്കേഷനിൽ ഫഹദ് എത്തിയത്

News18
News18
പതിനെട്ട് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളത്തിൻ്റെ ഡ്രീം പ്രോജക്ടിൻ്റെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേർന്നു. ബുധനാഴ്ചയാണ് ശ്രീലങ്കയിലെ ലൊക്കേഷനിൽ ഫഹദ് എത്തിയത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഉൾപ്പെട്ട രംഗങ്ങൾ നേരത്തെ തന്നെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു. മലയാള സിനിമയിൽ പുതു ചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിന് മോഹൻലാൽ ശ്രീലങ്കയിൽ തിരിതെളിച്ചതോടെയാണ് തുടക്കമായത്. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി. ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി. വി. സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് എന്നിവർക്ക് പുറമേ നയൻതാര, രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും 'മദ്രാസ് കഫേ', 'പത്താൻ' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാറ്റോഗ്രാഫർ മനുഷ് നന്ദനാണ് ഛായാ​ഗ്രാഹകൻ.
advertisement
ശ്രീലങ്കക്ക് പുറമേ ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായ് 150 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാകുക. ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'എടാ മോനെ...ഫഫ ഹിയർ'; വമ്പൻ താരനിര അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ ഫഹദ് എത്തി
Next Article
advertisement
ഉന്നാവോ കേസ്: ബിജെപി മുൻ എംഎൽ എയ്ക്ക് തിരിച്ചടി; സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ഉന്നാവോ കേസ്:ബിജെപി മുൻ എംഎൽ എയ്ക്ക് തിരിച്ചടി;സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ
  • ഡൽഹി ഹൈക്കോടതി സെൻഗാറിന് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു

  • സിബിഐയുടെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സെൻഗാറിന് നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദേശം

  • ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ സെൻഗാർ ഇപ്പോഴും ജയിലിൽ തുടരുന്നു

View All
advertisement