'ഹലാല്‍ പ്രണയം ഇത്രയും മനോഹരമാണെന്ന് നിന്നെ വിവാഹം ചെയ്യുന്നത് വരെ ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല'; കുറിപ്പുമായി സന ഖാൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സയ്യിദ് ആണ് സനയുടെ ഭർത്താവ്.
അടുത്തിടെയാണ് നടിയും മോഡലുമായ സന ഖാൻ വിവാഹിതയായത്. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സയ്യിദ് ആണ് സനയുടെ ഭർത്താവ്. സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗം സ്വീകരിക്കുന്നതായും സന വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു വിവാഹം. വിവാഹ വേഷം ധരിച്ചുള്ള ചിത്രങ്ങളും സന ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമായി സന ഖാൻ എത്തിയിരിക്കുകയാണ്. “നിന്നെ വിവാഹം ചെയ്യുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല” എന്ന് കുറിച്ചിരിക്കുകയാണ് സന ഖാൻ. വിവാഹ വേഷത്തിലുള്ള ചിത്രത്തിനു താഴെയാണ് സനയുടെ ഈ കുറിപ്പ്.
ഭർത്താവിനൊപ്പം പ്രാർഥന ചൊല്ലുന്ന മറ്റൊരു വീഡിയോയും സന പങ്കുവച്ചിട്ടുണ്ട്. ഭർത്താക്കന്മാർ ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്ന നേരത്ത് ദമ്പതികൾ ഒന്നിച്ച് ഈ പ്രാർഥന ചൊല്ലണമെന്ന് പറഞ്ഞുകൊണ്ടാണ് സന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
നവംബർ 20നാണ് സന ഖാൻ വിവാഹിതയായത്. ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സന വിവാഹ വാർത്തകൾ സ്ഥിരീകരിച്ചിരുന്നു. 'അല്ലാഹുവിനായി പരസ്പരം സ്നേഹിച്ചു. അല്ലാഹുവിനായി പരസ്പരം വിവാഹം കഴിച്ചു. ഈ ലോകത്തും പരലോകത്തും അള്ളാഹു നമ്മളെ ഐക്യത്തോടെ ഒന്നിച്ചു നിർത്തട്ടെ' എന്നാണ് വിവാഹച്ചിത്രം പങ്കുവച്ച് സന കുറിച്ചത്
advertisement
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിൽ സിൽക് സ്മിതയായി വേഷമിട്ടിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2020 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹലാല്‍ പ്രണയം ഇത്രയും മനോഹരമാണെന്ന് നിന്നെ വിവാഹം ചെയ്യുന്നത് വരെ ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല'; കുറിപ്പുമായി സന ഖാൻ



