അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന ചിത്രം ദിൽബേച്ചാര ജൂലൈ 24ന് OTT വഴിറിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം കണ്ട ശേഷം ആരാധകരുൾപ്പെടെ വൈകാരികമായാണ് പ്രതികരിച്ചിരുന്നത്. നിരവധി സെലിബ്രിറ്റികളും സിനിമ കണ്ട ശേഷം സുശാന്തിനെ കുറിച്ച് വൈകാരികമായി തന്നെ പ്രതികരിച്ചു.
സുശാന്തിന്റെ അവസാന ചിത്രം കണ്ട ശേഷം നടിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ കൃതി സനനും ഹൃദയ സ്പർശിയായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഞായറാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് കൃതി പോസ്റ്റ് പങ്കുവെച്ചത്. സുശാന്തിൻറെ ചിത്രങ്ങളടങ്ങുന്ന വീഡിയോ കൊളാഷിനൊപ്പമാണ് കൃതിയുടെ പോസ്റ്റ്.
സിനിമ കണ്ടപ്പോൾ വീണ്ടും തന്റെ ഹൃദയം തകർന്നിരിക്കുകയാണെന്ന് കൃതി പറയുന്നു. സുശാന്ത് അവതരിപ്പിച്ചിരിക്കുന്ന മുന്നി എന്ന കഥാപാത്രത്തിലൂടെ പല സന്ദർഭങ്ങളിലും സുശാന്ത് ജീവിച്ചിരിക്കുന്നതായി തനിക്ക് തോന്നിയെന്നും കൃതി പറയുന്നു.
കൃതി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്; ഇത് ഓകെ അല്ല! കൂടാതെ ഇത് യോജിക്കുന്നുമില്ല.. ഇത് ഒരിക്കൽ കൂടി എന്റെ ഹൃദയം തകർത്തിരിക്കുന്നു. മാന്നിയിലൂടെ പല സന്ദർഭങ്ങളിലും നീ ജീവിച്ചിരിക്കുന്നത് ഞാൻ കണ്ടു. ഈ കഥാപാത്രത്തിൽ നിന്നെ നീ അടയാളപ്പെടുത്തിയിരിക്കുന്നത് എവിടെയൊക്കെയാണെന്ന് എനിക്ക് നന്നായി അറിയാം. എല്ലായ്പ്പോഴത്തെയും പോലെ നിന്റെ നിശബ്ദതയാണ് നിന്റെ മാന്ത്രികത. ഒന്നും പറയാതെ നീ വളരെയധികം പറയുന്ന നിമിഷങ്ങൾ- കൃതി കുറിച്ചു.
2017ൽ പുറത്തിറങ്ങിയ രാബ്ത എന്ന ചിത്രത്തിൽ കൃതിയും സുശാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെയും കൃതി അദ്ദേഹത്തെ കുറിച്ച് വൈകാരിക പോസ്റ്റ് പങ്കുവെച്ചിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.