കന്നഡ സിനിമയിലെ സൂപ്പർ താരം യാഷിന്റെ ആരാധകർക്ക് 2021 ജൂലൈ പതിനാറ് ദേശീയ അവധിയായി പ്രഖ്യാപിക്കണം. കാരണമെന്താണെന്ന് അല്ലേ? അന്നാണ് കെ ജി എഫ്: ചാപ്റ്റർ 2 റിലീസ് ചെയ്യുന്നത്.
പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിടെയാണ് സിനിമയുടെ അണിയറ പ്രവർത്തകരും താരവും ചേർന്ന് പ്രഖ്യാപിച്ചത്. കന്നഡയിൽ ബ്ലോക്ക് ബസ്റ്റർ ആയിരുന്ന ഗ്യാങ്സ്റ്റർ - ഡ്രാമ ചിത്രം കെ ജി എഫിന്റെ രണ്ടാം ഭാഗമാണ്, ചാപ്റ്റർ 2. യാഷ്, ശ്രീനിധി ഷെട്ടി എന്നിവർക്കൊപ്പം ബോളിവുഡ് നടനായ സഞ്ജയ് ദത്തും രവീണ ടൻഡനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]
ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ ആണ് ട്വിറ്ററിലൂടെ റിലീസ് തീയതി 2021 ജൂലൈ 16 ആണെന്ന് പ്രഖ്യാപിച്ചത്.
മറ്റൊരു പോസ്റ്റിൽ ചിത്രത്തിന്റെ പോസ്റ്ററുമായി യാഷും റിലീസ് തീയതി ട്വീറ്റ് ചെയ്തു. ജനുവരി 29-ന് പോസ്റ്റ് ചെയ്ത, 'സീറ്റ് ബെൽറ്റ് ഉറപ്പിച്ച് തയ്യാറായിരിക്കുക, തീയതി തീരുമാനിച്ചു കഴിഞ്ഞു' എന്ന യാഷിന്റെ ട്വീറ്റ് ഇതിനകം ആയിരക്കണക്കിന് റീ - ട്വീറ്റുകളും ലൈക്കുകളും നേടി തരംഗമായി കഴിഞ്ഞു.
എന്നാൽ, ആരാധകരുടെ ആവേശം അണപൊട്ടാൻ തുടങ്ങുന്നതേയുള്ളൂ. യാഷിന്റെ കടുത്ത ആരാധകരിലൊരാൾ ഒരു
പടി കൂടി കടന്ന് ജൂലൈ 16 ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി.
ആ കത്തിൽ ആരാധകൻ എഴുതുന്നു, 'വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാഷ് ചിത്രം കെ ജി എഫ്: ചാപ്റ്റർ 2, 2021 ജൂലൈ 16 വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ആളുകൾ ആവേശത്തോടെ ചിത്രത്തിന്റെ വരവ് കാത്തിരിക്കുകയാണ്. അതുകൊണ്ട്, ആ ദിവസം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഞങ്ങളുടെ വികാരം മനസിലാക്കാൻ ശ്രമിക്കുക. ഈ ചിത്രം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരം കൂടിയാണ്.'
@styles_rocking എന്ന ട്വിറ്റർ ഹാൻഡിലിലൂടെ ഷെയർ ചെയ്തതിനു ശേഷം ഈ കത്ത് സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറി. യാഷിന്റെ ആരാധകർ ട്വിറ്ററിലൂടെ ഈ കത്ത് പ്രചരിപ്പിക്കുന്നതിനിടെ മറ്റു ചിലർ നേരിട്ട് പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്തു കൊണ്ട് ഈ അഭ്യർത്ഥന പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.
കെ ജി എഫ്: ചാപ്റ്റർ 2, 2020 ഒക്റ്റോബർ 23-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ,
കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ ഷൂട്ടിങ് മുടങ്ങിയതിനാൽ റിലീസ് തീയതി നീട്ടുകയായിരുന്നു.
ചിത്രത്തിന്റെ ഹിന്ദി പകർപ്പവകാശം ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയുടെ എക്സൽ എന്റർടൈൻമെന്റും ചേർന്നാണ് വാങ്ങിയിരിക്കുന്നത്. നടൻ പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും കേരളത്തിൽ ചിത്രം വിതരണം ചെയ്യുക. കെ ജി എഫ് ചാപ്റ്റർ 2 നിർമ്മിച്ചിരിക്കുന്നത് വിജയ് കിരഗന്ധൂർ ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: KGF chapter 2, KGF movie, Narendra Modhi, Narendra modi, Srinidhi Shetty KGF, Yash kgf