വയലറ്റിൽ സർവ്വം സ്ത്രീമയം; അരങ്ങത്തും അണിയറയിലും സ്ത്രീകൾ മാത്രമായൊരു ചിത്രം
Last Updated:
സിനിമയുടെ സകല മേഖലകളിലും സ്ത്രീകൾ മാത്രമായൊരു ചിത്രം
സ്ത്രീകൾ മാത്രമായൊരു ചിത്രം മലയാള സിനിമാ മേഖലയിൽ വരുന്നു. വയലറ്റ് എന്ന് പേരിട്ട ചിത്രം എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ.ആർ. മീര പ്രഖ്യാപിച്ചു. പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. മുക്തദീദിചന്ദ് ആണ് സംവിധായിക. 'മലയാള സിനിമയിൽ ആദ്യമായി മുഴുവൻ അണിയറ ജോലികളും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ‘വയലറ്റ്സ്’ എന്ന സിനിമയുടെ ഔപചാരിക സമാരംഭം ഈ ലോകവനിതാദിനത്തില്‍ ഞാന്‍ ആഹ്ലാദത്തോടെ നിര്‍വഹിച്ചു കൊള്ളുന്നു.' എന്ന് മീര ഫേസ്ബുക് പേജിൽ കുറിക്കുന്നു.
മലയാളത്തില്‍ ആദ്യമായി ഫാത്തിമ റഫീഖ് ശേഖർ തീം മ്യൂസിക് തയ്യാറാക്കുന്ന ചിത്രമാണിത്. നർത്തകി മല്ലിക സാരാഭായിയാണ് നൃത്ത സംവിധാനം. ദ്രുത പെൺ ബാന്റിന് നേതൃത്വം നൽകുന്ന ശിവപാർവ്വതി രവികുമാറാണ് സംഗീത സംവിധാനം. ബീനാപോൾ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും ദീദി ദാമോദരൻ രചനയും നിര്‍വഹിക്കും.
വി.എം. ഗിരിജയാണ് ഗാനരചന, കലാസംവിധാനം ദുന്ദു, വസ്ത്രാലങ്കാരം ഡെബലീന ബേറ, മേക്ക്അപ് അജ്ഞലി നായർ.
advertisement
സീമ, സജിത മഠത്തിൽ, പ്രിയങ്ക, സരസ ബാലുശ്ശേരി, അർച്ചന പത്മിനി എന്നിവർക്കൊപ്പം രാമു, കൈലാഷ്, രജ്ഞിപണിക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഹരിഹരൻ ആദ്യമായി ഒരു പ്രധാന കഥാപാത്രമായി വെള്ളിത്തിരയിലെത്തും.
മുക്തയുടെ ആദ്യ ഫീച്ചർ സിനിമാ സംരംഭമാണ് വയലറ്റ്സ്. 2018ലെ തിരുവനന്തപുരം രാജ്യാന്തര ഹ്രസ്വ ചിത്രമേളയില്‍ പ്രദർശിപ്പിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹധർമ്മിണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'സുനന്ദ', കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തിൽ നടന്ന ഇരിക്കൽ സമരത്തെക്കുറിച്ചെടുത്ത 'റൈസ്' എന്നീ ഡോക്യുമെന്‍ററികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെ സംവിധായികയാണ്. സുനന്ദ കൊൽക്കത്ത 2019 സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോൺ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണു മുക്ത.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2019 4:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വയലറ്റിൽ സർവ്വം സ്ത്രീമയം; അരങ്ങത്തും അണിയറയിലും സ്ത്രീകൾ മാത്രമായൊരു ചിത്രം


