Christopher movie | ബ്രദർ സുരേഷായി ജിനു ജോസഫ്; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ
- Published by:user_57
- news18-malayalam
Last Updated:
ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ആയി ഒരുങ്ങുന്ന ക്രിസ്റ്റഫറിൽ സ്നേഹയും അമലാ പോളും ഐശ്വര്യ ലക്ഷ്മിയും നായികമാരാവും
മമ്മൂട്ടി (Mammootty), ബി. ഉണ്ണികൃഷ്ണൻ (B. Unnikrishnan) കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ക്രിസ്റ്റഫർ (Christopher movie) സിനിമയിലെ ജിനു ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ബ്രദർ സുരേഷ് എന്ന കഥാപാത്രമായാണ് ജിനു ജോസഫ് ഈ ചിത്രത്തിൽ എത്തുന്നത്. ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിനു ശേഷം ജിനു ജോസഫും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ക്രിസ്റ്റഫർ’ ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്.
ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ആയി ഒരുങ്ങുന്ന ക്രിസ്റ്റഫറിൽ സ്നേഹയും അമലാ പോളും ഐശ്വര്യ ലക്ഷ്മിയും നായികമാരാവും.
Also read: ക്രിസ്റ്റഫറില്‍ ‘തോക്കെടുത്ത്’ ഷൈന്‍ ടോം ചാക്കോ; ജോര്‍ജ് കോട്രക്കന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം ആദ്യ ലോക്ക്ഡൗൺ സമയത്ത് മോഹൻലാലിനെ നായകനാക്കി ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്ന കഥയുള്ള ക്രിസ്റ്റഫറിന്റെ ചിത്രീകരണം നേരിടാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആറാട്ടുമായി മുന്നോട്ട് പോകാൻ മോഹൻലാൽ തീരുമാനിച്ചു.
advertisement
‘ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ചിത്രമാണ്.
advertisement
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം അറുപതോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളുൾപ്പടെ 56ൽ കൂടുതൽ ലൊക്കേഷനുകളാണ് ചിത്രത്തിനുണ്ടായത്.
പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
advertisement
Summary: In the movie Christopher, which stars Mammootty as the lead, Jinu Joseph plays the role of Brother Suresh. The female lead actors in the film are Sneha, Aishwarya Lekshmi and Amala Paul. Mammootty can be seen resuming his role as a cop, a genre in which he has already played to perfection several times in the past
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2022 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Christopher movie | ബ്രദർ സുരേഷായി ജിനു ജോസഫ്; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ