• HOME
 • »
 • NEWS
 • »
 • film
 • »
 • Momo in Dubai | സക്കരിയയുടെ 'മൊമോ ഇൻ ദുബായ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Momo in Dubai | സക്കരിയയുടെ 'മൊമോ ഇൻ ദുബായ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

First look of Momo in Dubai movie is out | 'മൊമോ ഇൻ ദുബായ്' എന്ന ചിൽഡ്രന്‍സ്- ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി

മൊമോ ഇൻ ദുബായ്

മൊമോ ഇൻ ദുബായ്

 • Last Updated :
 • Share this:
  അനു സിത്താര (Anu Sithara), അനീഷ് ജി. മേനോന്‍ (Aneesh G. Menon), ജോണി ആന്റണി (Johny Antony) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന 'മൊമോ ഇന്‍ ദുബായ്‌' (Momo in Dubai) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 'ഹലാൽ ലൗ സ്റ്റോറി' എന്ന സിനിമയ്ക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' എന്ന ചിൽഡ്രന്‍സ്- ഫാമിലി ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി.

  ഇമാജിൻ സിനിമാസ്, ക്രോസ് ബോര്‍ഡർ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരീസ് ദേശം, പി.ബി. അനീഷ്, നഹല അൽ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് 'മോമോ ഇന്‍ ദുബായ്' നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിര്‍വ്വഹിക്കുന്നു.

  ബി.കെ. ഹരിനാരായണൻ, ഡോക്ടർ ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം എന്നിവര്‍ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്.

  എഡിറ്റര്‍- രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, മോഹൻദാസ്, മേക്കപ്പ്- മുഹമ്മദ് അനിസ്, കോസ്റ്റ്യൂം ഡിസെെനർ- ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, പരസ്യകല- പോപ്കോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍, കാസ്റ്റിംങ്ങ് ഡയറക്ടര്‍- നൂറുദ്ധീന്‍ അലി അഹമ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
  View this post on Instagram


  A post shared by Zakariya (@zakariyaedayur)


  Also read: 'ഗായകാ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ'; യേശുദാസിന്റെ സംഗീത യാത്രയ്ക്ക് പ്രണാമമർപ്പിച്ച് മോഹൻലാൽ

  പിന്നണിഗാന രംഗത്ത് ഗാനഗന്ധർവൻ കെ. ജെ. യേശുദാസിന്റെ (Yesudas) സംഗീതയാത്രയ്ക്ക് ഇന്ന് 60 വയസ്സ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി, അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 50,000-ലധികം ഗാനങ്ങൾ യേശുദാസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. പത്മശ്രീ (1975), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) കൂടാതെ മികച്ച പിന്നണി ഗായകനുള്ള എട്ട് ദേശീയ അവാർഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

  ഈ വേളയിൽ പ്രിയപ്പെട്ട ദാസേട്ടന് പ്രണാമമർപ്പിക്കുകയാണ് നടൻ മോഹൻലാൽ (Mohanlal).

  മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്കായി ആദ്യ ഗാനം റെക്കോർഡ് ചെയ്തത് മുതലുള്ള നാളുകൾ ഓർത്തെടുക്കുകയാണ് മോഹൻലാൽ. 'ജാതിഭേദം മതദ്വേഷം...' എന്ന ഗാനമായിരുന്നു അത്.

  നസീർ സാറും സത്യൻ മാഷും മധു സാറും നടന്ന ആ കാൽപ്പാടുകൾ പിന്തുടരുകയാണ് താൻ എന്ന് മോഹൻലാൽ.

  സിനിമയിലെത്തും മുൻപേ ദാസേട്ടന്റെ ആരാധകനായിരുന്നു. തന്റെ മുഖം ആദ്യമായി സെല്ലുലോയിഡിൽ പതിഞ്ഞ 'തിരനോട്ടം' എന്ന സിനിമയിൽ ദാസേട്ടൻ പാടിയതിൽ തനിക്കു അഭിമാനിക്കാം എന്ന് മോഹൻലാൽ. ഒ.എൻ.വിയുടെ വരികൾക്ക് എം.ജി രാധാകൃഷ്ണൻ ഈണം പകർന്ന ഗാനം പാടിയാണ് മോഹൻലാൽ ആ ഓർമ്മ പുതുക്കിയത്.
  Published by:user_57
  First published: