നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Prithviraj | വാരിയംകുന്നൻ പ്രഖ്യാപനത്തിന് ശേഷമുള്ള പൃഥ്വിരാജിന്റെ പോസ്റ്റ്; മനസ്സിൽ ഓർമ്മകളുടെ അലതല്ലൽ

  Prithviraj | വാരിയംകുന്നൻ പ്രഖ്യാപനത്തിന് ശേഷമുള്ള പൃഥ്വിരാജിന്റെ പോസ്റ്റ്; മനസ്സിൽ ഓർമ്മകളുടെ അലതല്ലൽ

  സൈബർ ആക്രമണം നേരിട്ടിട്ടും പ്രതികരിക്കാതിരുന്ന പൃഥ്വിരാജ് ഹൃദയസ്പർശിയായ പോസ്റ്റുമായി സോഷ്യൽ മീഡിയയിൽ

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   ആഷിഖ് അബുവുമൊത്തുള്ള ആദ്യ ചിത്രം വാരിയംകുന്നൻ പ്രഖ്യാപിച്ച ശേഷമുള്ള പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്. ഈ ചിത്രം വരാൻ പോകുന്നു എന്ന വാർത്തയ്ക്ക് ശേഷം രൂക്ഷമായ സൈബർ ആക്രമണമാണ് പൃഥ്വിരാജിന്റെ നേർക്കുണ്ടായത്. ഈ വിഷയത്തിലേക്ക് താരത്തിന്റെ അച്ഛനമ്മമാരുടെ പേരുകൾ പോലും വലിച്ചിഴച്ചായിരുന്നു ആക്രമണം. മലബാർ കലാപത്തിലെ പ്രധാനിയായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കഥാപാത്രമാവുന്ന ചിത്രമാണിത്.

   ഇത്രയും രൂക്ഷമായ ആക്രമണം നടത്തിയിട്ടും ഈ വിഷയത്തിൽ പൃഥ്വിരാജ് ഒരുതരത്തിലും പ്രതികരിച്ചിരുന്നില്ല.

   Also read: Prithviraj | വാരിയംകുന്നൻ: പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷം

   സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം വരുന്ന പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ് പ്രിയപ്പെട്ട സച്ചിയെപ്പറ്റിയാണ്. നദിയുടെ ഓളങ്ങളിൽ നീന്തുന്ന ഇലയും പുഷ്‌പങ്ങളും അങ്ങകലെ കാണുന്നു. ശേഷക്രിയ ചെയ്ത ശേഷമുള്ള ചിത്രമാണിത്. ഹൃദയത്തോട് ചേർന്ന് നിന്ന വ്യക്തിയുടെ അഭാവം തീർത്ത നൊമ്പരം ഒരു ഹൃദയത്തിന്റെ പ്രതിബിംബത്തിലൂടെ പൃഥ്വി കോറിയിടുന്നു.   തിയേറ്ററിലെത്തിയ ഏറ്റവും ഒടിവിലത്തെ പൃഥ്വിരാജ് ചിത്രം 'അയ്യപ്പനും കോശിയും' സംവിധാനം ചെയ്തത് സച്ചിയാണ്. അനാർക്കലിയിലെ പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ട് തന്നെയാണ് ഇവിടെയും നായക കഥാപാത്രങ്ങളിൽ എത്തിയത്.

   ചിത്രം ബോളിവുഡിലേക്ക് റീ-മേക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷൻ കമ്പനി സ്വന്തമാക്കിയ ശേഷമാണ് സച്ചിയുടെ ആകസ്മിക നിര്യാണം. ശസ്ത്രക്രിയയെ തുടർന്ന് ഹൃദയാഘാതം സംഭവിച്ച സച്ചി അബോധാവസ്ഥയിലാവുകയായിരുന്നു. ജൂൺ 19നായിരുന്നു അന്ത്യം.
   First published:
   )}