Dulquer Salmaan in Chup | ദുൽഖർ സൽമാന്റെ 'ചുപ്' അഡ്വാൻസ് ബുക്കിങ്ങിൽ വിറ്റുപോയത് 1,25,000 ടിക്കറ്റുകള്‍

Last Updated:

Massive response to advance booking for Dulquer Salmaan movie Chup | ചിത്രത്തിന്റെ പ്രിവ്യൂ ഷോ ടിക്കറ്റുകള്‍ കേവലം 10 മിനിറ്റ് കൊണ്ട് വിറ്റുപോയത് വാർത്തയായിരുന്നു

ചുപ്
ചുപ്
അഡ്വാന്‍സ് ബുക്കിംഗില്‍ കടുത്ത മത്സരവുമായി ദുല്‍ഖര്‍ സല്‍മാന്റെ (Dulquer Salmaan) 'ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്' (Chup: Revenge of the Artist). ചിത്രം റിലീസ് ചെയ്യാനിരിക്കെ ഇതുവരെ 1,25,000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്തിടെ റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളായ ലാല്‍ സിംഗ് ഛദ്ദ, ഗംഗുഭായി കത്യവാഡി, ഷംഷേര, സാമ്രാട്ട് പൃഥ്രിരാജ് തുടങ്ങിയ ചിത്രങ്ങൾക്കാണ് 'ചുപ്' കടുത്ത മത്സരം നൽകിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് 'ചുപ്'.
റിലീസിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി ചുപിന്റെ പ്രിവ്യൂ ഷോ നടത്തിയത് ഏറെ പ്രശംസ നേടിയിരുന്നു. പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂ ഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകര്‍ക്കായി ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയത്. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദുല്‍ഖര്‍ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്'.
ആര്‍. ബാല്‍കിയാണ് ചുപ് സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂജഭട്ടും ശ്രേയ ധന്വന്തരിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.
advertisement
ചിത്രത്തിന്റെ പ്രിവ്യൂ ഷോ ടിക്കറ്റുകള്‍ കേവലം 10 മിനിറ്റ് കൊണ്ട് വിറ്റുപോയത് വാർത്തയായിരുന്നു.
മോശം വിമര്‍ശനങ്ങളും നിഷേധാത്മക നിരൂപണങ്ങളും കാരണം കലാകാരന്‍ അനുഭവിക്കുന്ന വേദനയും പ്രതികാരവുമാണ് 'ചുപ്' എന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ചിത്രം പറയുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.
advertisement
ഒരു ഗുരുദത്ത് ആരാധകനെ ഉൾപ്പെടുത്തിയുള്ള കൗതുകകരമായ ക്രൈം ഡ്രാമയാണ് ചിത്രം. അങ്ങേയറ്റം നിഷേധാത്മകമായ നിരൂപണങ്ങൾ നൽകിയതിന് സിനിമാ നിരൂപകരെ കൊന്നൊടുക്കുന്ന ഒരു സീരിയൽ കില്ലറുടെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഗുരു ദത്തിന്റെ 1959 ലെ ‘കാഗസ് കേ ഫൂൽ’ സിനിമയ്ക്കുള്ള ആദരമാണ് ഇത്.
ദുൽഖർ സൽമാൻ തന്റെ സിനിമകൾക്ക് മോശമായ റിവ്യൂകൾ ലഭിക്കുന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. “ഞാൻ പലപ്പോഴും എന്നെക്കുറിച്ചുള്ള മോശം കാര്യങ്ങൾ ചലച്ചിത്ര നിരൂപങ്ങളിൽ വായിച്ചിട്ടുണ്ട്. ഞാൻ സിനിമകൾ ഉപേക്ഷിക്കണമെന്ന് പോലും ആളുകൾ എഴുതിയിട്ടുണ്ട്. ഞാൻ അതിനായി സൃഷ്‌ടിക്കപ്പെട്ടതല്ല എന്നൊക്കെ. ഞാൻ ഇവിടെ ഉണ്ടാകാൻ പാടില്ല, സിനിമ എനിക്ക് പറഞ്ഞതല്ല എന്നും എഴുതപ്പെട്ടു," ദുൽഖർ പറഞ്ഞു.
advertisement
സിനിമാ മേഖലയില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രകടനങ്ങള്‍ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ച സമയത്തെ കുറിച്ച് ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. "സിനിമയിലേക്ക് കടന്നുവന്നപ്പോള്‍ ആരും തന്നെ കൂടുതല്‍ പ്രശംസിച്ചതായി ഓര്‍ക്കുന്നില്ല. എനിക്ക് ആത്മവിശ്വാസക്കുറവും നാണവും ഉണ്ടായിരുന്നു. അഭിനയം തുടങ്ങിയ സമയത്ത് ഞാന്‍ എപ്പോഴും പിന്തിരിഞ്ഞ് നില്‍ക്കുമായിരുന്നു. നിരൂപകര്‍ എന്നെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാകുകയും ചെയ്തു.
എന്‍റെ അഭിനയ യാത്രയും ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളും ആസ്വദിക്കുകയാണ്. കാലക്രമേണ ഞാന്‍ എന്റെ ഭയത്തെ മറികടക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ എന്നോട് തന്നെ അല്‍പ്പം ദയ കാണിക്കാന്‍ പഠിച്ച് തുടങ്ങി. അടുത്ത കാലത്തായി എനിക്ക് ലഭിക്കുന്ന വിലയിരുത്തലുകളില്‍ അത് പ്രതിഫലിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായെന്ന്," ദുല്‍ഖര്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Dulquer Salmaan in Chup | ദുൽഖർ സൽമാന്റെ 'ചുപ്' അഡ്വാൻസ് ബുക്കിങ്ങിൽ വിറ്റുപോയത് 1,25,000 ടിക്കറ്റുകള്‍
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement