Phoenix | മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; 'ഫീനിക്സ്' റിലീസിനൊരുങ്ങുന്നു

Last Updated:

റിലീസിനു മുന്നോടിയായി ഏറെ കൗതുകകരമായ ഒരു പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മുകളിലും തലതിരിഞ്ഞുമാണ്‌ ഈ പോസ്റ്റർ

ഫീനിക്സ്
ഫീനിക്സ്
മിഥുൻ മാനുവൽ തോമസിന്റെ (Midhun Manuel Thomas) തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ (Phoenix) എന്ന ചിത്രം നവംബർ പത്തിന് പ്രദർശനത്തിനെത്തുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ്, കെ.എൻ. ആണ് നിർമാണം. റിലീസിനു മുന്നോടിയായി ഏറെ കൗതുകകരമായ ഒരു പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മുകളിലും തലതിരിഞ്ഞുമാണ്‌ ഈ പോസ്റ്റർ.
നേരെ നോക്കുമ്പോൾ കാണുന്നത് യുവ നടൻ ചന്തുനാഥിന്റെ പടമാണ്. തലതിരിച്ചു നോക്കുമ്പോൾ അജു വർഗീസിനേയും ഒപ്പം ഒരു കുടുംബ ഫോട്ടോയും കാണാം. ഇങ്ങനെയൊരു സമീപനം അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത് ചിത്രത്തിന്റെ പൊതുസ്വഭാവവുമായി ബന്ധപ്പെട്ടതു കൊണ്ടായിരിക്കാമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു
ഇതിലെ ഓരോ സംഭവങ്ങളുടേയും, കഥാപാത്രങ്ങളുടേയും പിന്നിൽ മറ്റു ചില സംഭവങ്ങളും, കഥപാത്രങ്ങളും ഉണ്ടാകാം. ഇത്തരമൊരു ദുരൂഹത ചിത്രത്തിലുടനീളം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ അവതരണം. വിന്റേജ് ഹൊറർ ജോണറിലുള്ള ചിത്രമാണിത്. ചിത്രത്തിലുടനീളം ഈ ദുരൂഹതയും ഹൊററും നിലനിർത്തി പ്രേക്ഷകർക്ക് ഏറെ വിസ്മയകരമായ ഒരു ദൃശ്യ വിരുന്നു സമ്മാനിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ..
advertisement
’21 ഗ്രാംസ്’ എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യ ചിത്രം കൊണ്ടുതന്നെ ശ്രദ്ധയാകർഷിച്ച ഒരു നിർമ്മാണക്കമ്പനിയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ്. രണ്ടാമതു ചിത്രമായ ഫീനിക്സും ആ നിലയിലേക്കുയരുമെന്ന് നിസ്സംശയം പറയാം.
അനൂപ് മേനോൻ, ഡോ. റോണി രാജ്, ഭഗത് മാനുവൽ, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിൽജ കെ. ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബാം രതീഷ്, ആവണി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
advertisement
കഥ -വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ. വിനായക് ശശികുമാറിൻ്റെ വരികൾക്ക് സാം സി.എസ്. ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് – നിധീഷ് കെ.ടി.ആർ., കലാസംവിധാനം – ഷാജി നടുവിൽ, മേക്കപ്പ്‌ – റോണക്സ് സേവ്യർ, കോസ്റ്റിയൂം ഡിസൈൻ -ഡിനോ ഡേവിസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാഹുൽ ആർ. ശർമ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ, പരസ്യകല -യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ – മെഹ് മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഷറഫ് പഞ്ചാര, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി, പി.ആർ.ഒ.- വാഴൂർ ജോസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Phoenix | മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; 'ഫീനിക്സ്' റിലീസിനൊരുങ്ങുന്നു
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement