കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ചിത്രത്തിലെ സായാഹ്‌ന തീരങ്ങളിൽ... ഗാനം പുറത്തിറങ്ങി

New song from the movie Karnan Napolean Bhagath Singh | 'കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ്' ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

News18 Malayalam | news18-malayalam
Updated: September 19, 2020, 3:35 PM IST
കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ് ചിത്രത്തിലെ സായാഹ്‌ന തീരങ്ങളിൽ... ഗാനം പുറത്തിറങ്ങി
ഗാനരംഗം
  • Share this:
'കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ്' ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച്‌ ശരത് ജി. മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രമാണ് 'കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ്'. മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവനടൻ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പങ്കുവച്ചിട്ടുണ്ട്.ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന 'കർണ്ണൻ നെപ്പോളിയൻ ഭഗത് സിംഗിൽ' ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി.കെ. ഹരിനാരായണന്റെ രചനയിൽ ഉണ്ണി മേനോൻ ആലപിച്ച 'കാതോർത്തു കാതോർത്തു...' എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിക്കഴിഞ്ഞിട്ടുണ്ട്. അജീഷ് ദാസനും ശരത് ജി. മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്.

ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പെൻസ് ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. 'കൽക്കി' ചിത്രത്തിലെ ഗോവിന്ദിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി 'കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗിലൂടെ' നായക നിരയിലേക്കെത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
Published by: meera
First published: September 19, 2020, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading