Jawan movie | വരും, ഇക്കൊല്ലം തന്നെ; ആറ്റ്ലീ- ഷാരൂഖ് ബ്രഹ്‌മാണ്ട ചിത്രം 'ജവാൻ' റിലീസ് ചെയ്യുക ഈ ദിവസം
- Published by:user_57
- news18-malayalam
Last Updated:
ഷാരൂഖ് ഖാനോടൊപ്പം വിജയ് സേതുപതി, നയൻതാര എന്നിവരും
‘പത്താൻ’ (Pathan) സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം വരുന്ന കിംഗ് ഖാൻ ചിത്രത്തിന് റിലീസ് തിയതി പ്രഖ്യാപിച്ചു. ആറ്റ്ലീ- ഷാരൂഖ് ബ്രഹ്‌മാണ്ട ചിത്രം ‘ജവാൻ’ (Jawan) സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. SRK ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഗംഭീരമായ മോഷൻ പോസ്റ്ററോട് കൂടിയാണ് റിലീസ് ഡേറ്റ് അന്നൗൻസ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 7ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ‘ജവാൻ’ റിലീസ് ചെയ്യും.
പത്താന്റെ ബോക്സ് ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
#Jawan #7thSeptember2023 pic.twitter.com/jg597LRNej
— Shah Rukh Khan (@iamsrk) May 6, 2023
advertisement
ഷാരൂഖ് ഖാനോടൊപ്പം വിജയ് സേതുപതി, നയൻതാര എന്നിവരും മുഖ്യ വേഷത്തിലെത്തുന്ന ജവാനിൽ ബോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നും ഉള്ള മറ്റു സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കേരള പ്രൊമോഷൻ- പപ്പറ്റ് മീഡിയ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 07, 2023 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jawan movie | വരും, ഇക്കൊല്ലം തന്നെ; ആറ്റ്ലീ- ഷാരൂഖ് ബ്രഹ്‌മാണ്ട ചിത്രം 'ജവാൻ' റിലീസ് ചെയ്യുക ഈ ദിവസം