Vinay Rai | സീതാറാം ത്രിമൂർത്തി, മമ്മൂട്ടിയുടെ പ്രതിനായകനാവാൻ വിനയ് റായ് മലയാളത്തിലെത്തുന്നു
- Published by:user_57
- news18-malayalam
Last Updated:
വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ
ബി. ഉണ്ണികൃഷ്ണൻ (B.Unnikrishnan) മമ്മൂട്ടിയെ (Mammootty) നായകനാക്കി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിലെ (Christopher movie) ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. വിനയ് റായ് അവതരിപ്പിക്കുന്ന സീതാറാം ത്രിമൂർത്തി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിലാണ് വിനയ് റായ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫറിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത് ഒരു ഇവസ്റ്റിഗേഷൻ ത്രില്ലർ കൂടിയാണ് ചിത്രം. ആർ.ഡി. ഇല്യൂമിനേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സ്നേഹയും, അമല പോളും, ഐശ്വര്യ ലക്ഷ്മിയുമാണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.
Also read: Christopher movie | ബ്രദർ സുരേഷായി ജിനു ജോസഫ്; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടർ പോസ്റ്റർ
advertisement
ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം 35 ഓളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ.: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ.
advertisement
Summary: In the Malayalam film Christopher, actor Vinay Rai will play Mammootty’s nemesis. Recently, his character poster surfaced on social media. Vinay portrays the role of top cop Sitaram Murthy. Additionally, Vinay Rai is making his Malayalam film debut with this
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2022 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vinay Rai | സീതാറാം ത്രിമൂർത്തി, മമ്മൂട്ടിയുടെ പ്രതിനായകനാവാൻ വിനയ് റായ് മലയാളത്തിലെത്തുന്നു