ഹോളിവുഡ് എഴുത്തുകാരുടെ സമരം: സ്റ്റുഡിയോ ഉടമസ്ഥരുമായി വീണ്ടും ചര്‍ച്ച
- Published by:user_57
- news18-malayalam
Last Updated:
വിനോദ വ്യവസായത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയ സമരം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പ്രഖ്യാപനം
നാലര മാസത്തിലേറെയായി പാശ്ചാത്യ രാജ്യങ്ങളിലെ വിനോദ വ്യവസായത്തെ പിടിച്ചുലച്ച ഹോളിവുഡ് എഴുത്തുകാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി അടുത്തയാഴ്ച മുതല്‍ ചര്‍ച്ചകള്‍ വീണ്ടും പുനഃരാരംഭിക്കുമെന്ന് ഹോളിവുഡ് സ്റ്റുഡിയോകളുടെ സംഘടനയായ അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് (AMPTP) അറിയിച്ചു.
സ്റ്റുഡിയോകള്‍, സ്ട്രീമിംഗ് സ്ഥാപനങ്ങള്‍, പ്രൊഡക്ഷന്‍ കമ്പനികള്‍ എന്നിവയെ പ്രതിനിധീകരിച്ച്, എഎംപിറ്റിപി ബുധനാഴ്ച എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുമായി (WGA) അനുരഞ്ജനത്തിന് തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ ഫലമായി വരാനിരിക്കുന്ന ആഴ്ചയില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതിനുള്ള ധാരണയിലെത്തിയിരിക്കുകയാണ്. വിനോദ വ്യവസായത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തിയ സമരം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പ്രഖ്യാപനം.
advertisement
‘എഎംപിറ്റിപിയിലെ ഓരോ അംഗ കമ്പനിയും ഒരു ന്യായമായ തീരുമാനത്തില്‍ എത്തിച്ചേരാനും പണിമുടക്ക് അവസാനിപ്പിക്കാനും ഡബ്ല്യൂഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും പ്രതിജ്ഞാബദ്ധരാണ്.’എഎംപിറ്റിപി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. സമരക്കാരും ഡിസ്‌നി, നെറ്റ്ഫ്‌ലിക്‌സ്, വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി എന്നിവയുടെ തലവന്മാരും ആഗസ്റ്റ് മാസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 18, 2023 8:52 AM IST