'ഇപ്പോൾ പറയുന്നത് ഇനിയും അടിച്ചുമാറ്റാതിരിക്കാൻ'; അഞ്ചാം പാതിരാ തന്റെ നോവലുകളിൽ നിന്ന് വിദഗ്ധമായി കോപ്പിയടിച്ചതെന്ന് നോവലിസ്റ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ സംവിധായകൻ മിഥുൻ മാനുവൽ തോമസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഴുത്തുകാരൻ ലാജോ ജോസ് കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയത്.
മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം. സൂപ്പർ ഹിറ്റ് സിനിമയായ അഞ്ചാം പാതിരയിലെ പ്രസക്ത ഭാഗങ്ങൾ ഹൈഡ്രേഞ്ചിയ എന്ന നോവലിൽ നിന്നും വിദഗ്ധമായി കോപ്പിയടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരൻ ലാജോ ജോസ് രംഗത്തെത്തി. സംവിധായകൻ മിഥുൻ മാനുവൽ തോമസ് അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലാജോ ജോസിന്റെ പ്രതികരണം.
Also Read- പുതിയ വർഷത്തിൽ പുതിയ കേസുമായി അൻവർ ഹുസൈൻ; 'ആറാം പാതിര' പ്രഖ്യാപിച്ച് അഞ്ചാംപാതിര സംവിധായകൻ
അഞ്ചാം പാതിരയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ സംവിധായകൻ മിഥുൻ മാനുവൽ തോമസ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഴുത്തുകാരൻ ലാജോ ജോസ് കോപ്പിയടി ആരോപിച്ച് രംഗത്തെത്തിയത്. അഞ്ചാം പാതിരയിലെ പല കഥാപാത്രങ്ങളും സാഹചര്യങ്ങളും ക്ലൈമാക്സും ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം എന്നീ നോവലുകളിൽ നിന്ന് വിദഗ്ധമായി കോപ്പിയടിച്ചതെന്നാണ് ലാജോ ജോസ് ആരോപിക്കുന്നത്.
advertisement

advertisement
സുഹൃത്തും എഴുത്തുകാരനുമായ ബിപിൻ ചന്ദ്രനുമൊത്ത് ഹൈഡ്രേഞ്ചിയ സിനിമയാക്കാൻ ലാജോ ജോസിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ അഞ്ചാം പാതിര ഇറങ്ങിയതോടെ ആ മോഹംപൊലിഞ്ഞു. പബ്ലിഷ് ചെയ്തിട്ടുള്ള നോവലിന് ഇനി ഒന്നും സംഭവിക്കാതിരിക്കാനാണ് ഇപ്പോൾ പ്രതികരിക്കുന്നത്. മിഥുൻ മാനുവലിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് ലാജോ ജോസ് പറയുന്നു. കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ലാജോ ജോസ് എഴുത്തിലേക്ക് തിരിഞ്ഞത്. നാല് നോവലുകളാണ് ലാജോ ജോസിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. നാലും സിനിമയാക്കാനും പദ്ധതിയുണ്ടായിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2021 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇപ്പോൾ പറയുന്നത് ഇനിയും അടിച്ചുമാറ്റാതിരിക്കാൻ'; അഞ്ചാം പാതിരാ തന്റെ നോവലുകളിൽ നിന്ന് വിദഗ്ധമായി കോപ്പിയടിച്ചതെന്ന് നോവലിസ്റ്റ്