Salaar trailer | പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും പൂണ്ടുവിളയാട്ടം; തീക്കനൽ പോലെ 'സലാർ' ട്രെയ്‌ലർ

Last Updated:

ഡിസംബർ 22 ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ സലാർ റിലീസ്

സലാർ ട്രെയ്‌ലർ
സലാർ ട്രെയ്‌ലർ
ഒരു മുത്തശ്ശി കഥയുടെ ഭാവത്തോടെ ആരംഭിച്ച് തീപാറുന്ന പോരാട്ടങ്ങളിലൂടെ മുന്നേറുന്ന രംഗങ്ങളുമായി പ്രഭാസ് (Prabhas), പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) ചിത്രം 'സലാർ' ട്രെയ്‌ലർ (Salaar trailer). ചിത്രം റിലീസ് ചെയ്യുന്ന അഞ്ചു ഭാഷകളിലും ട്രെയ്‌ലർ റിലീസ് ചെയ്‌തു.
ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ‘സലാർ ഭാഗം 1 സീസ്‌ഫയര്‍’ (Salaar). പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകർക്കിടയിലും പ്രേക്ഷകർക്കിടയിലും പ്രതീക്ഷ വാനോളമാണ്. ഡിസംബർ 22 ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ഈ ആക്ഷൻ വിസ്മയത്തിന് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകർക്കുമാകും.
advertisement
രണ്ട് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള ചിത്രം ഒരു ആക്‌ഷൻ ചിത്രത്തേക്കാളുപരി രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്. വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.
advertisement
ഇവർക്ക് പുറമേ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഉജ്വൽ കുൽക്കർണി ആണ്. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാർ നിര്‍മിക്കുന്നത്. സലാർ കേരളത്തിൽ ഡിസംബർ 22ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തീയറ്ററുകളിൽ എത്തിക്കും.
Summary: Trailer for Prithviraj, Prbhas movie Salaar has been released with many awe-inspiring moments to cheer for. Trailer video is out in all five languages the movie is releasing. Salaar Part 1 is hitting big screens on December 22 worldwide. The Prashanth Neel directorial has Shruti Haasan as the female lead
മലയാളം വാർത്തകൾ/ വാർത്ത/Film/
Salaar trailer | പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും പൂണ്ടുവിളയാട്ടം; തീക്കനൽ പോലെ 'സലാർ' ട്രെയ്‌ലർ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement