advertisement

കാശ്മീർ ഫയൽസ്: 'ആശങ്കയും അസ്വസ്ഥതയും ഉണ്ടായിരുന്നു; ആരെങ്കിലും പറയണമെന്ന് തോന്നി; നാദവ് ലാപിഡ്

Last Updated:

സ്വയം പരിഷ്കരിക്കപ്പെടാത്ത ഒരു സ്ഥലത്ത് നിന്നാണ് താൻ വരുന്നത്

വിവേക് അഗ്നിഹോത്രി ചിത്രം കാശ്മീർ ഫയൽസിനെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞതിന്റെ കാരണം വിശദീകരിച്ച് ഇസ്രായേലി സംവിധായകനും ഐഎഫ്എഫ്ഐ ജൂറി ചെയർമാനുമായ നാദവ് ലാപിഡ്. അസഭ്യമെന്നും പ്രോപഗണ്ട ചിത്രമെന്നുമായിരുന്നു ഐഫ്എഫ്ഐ സമാപന വേദിയിൽ ലാപിഡ് പറഞ്ഞത്.
ആരെങ്കിലും തുറന്നു പറയേണ്ടതുണ്ട് എന്ന് തോന്നിയതിനാലാണ് ആശങ്കകൾക്കിടയിലും താൻ അഭിപ്രായം തുറന്നു പറഞ്ഞതെന്ന്
അദ്ദേഹം വ്യക്തമാക്കി. അഭിപ്രായം തുറന്നു പറയുന്നതിന് മുമ്പ് താൻ ആശങ്കാലുവായിരുന്നുവെന്നും എന്നാൽ അഭിപ്രായം പറയേണ്ടതായിരുന്നുവെന്നും ലാപിഡ് പറഞ്ഞു.
പരിപാടി രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടും സർക്കാരിനെ പ്രശംസിക്കുന്ന ജനങ്ങളുമായതിനാൽ അഭിപ്രായം തുറന്നു പറയൽ എളുപ്പമായിരുന്നില്ലെന്നും സംവിധായകൻ വ്യക്തമാക്കി. എളുപ്പത്തിൽ അഭിപ്രായം പറയാവുന്ന സാഹചര്യമായിരുന്നില്ല തന്റേത്. അതിഥിയായാണ് താൻ ഇവിടെ എത്തിയത്. മാത്രമല്ല, ജൂറിയുടെ ചെയർമാനുമാണ്. ഇവിടെ എല്ലാവരും മാന്യമായാണ് തന്നെ പരിഗണിച്ചതും. എന്നിട്ടും ചലച്ചിത്രമേളയെ വിമർശിക്കുകയാണ്. ഭയവും ആശങ്കയുമുണ്ടായിരുന്നു. അസ്വസ്ഥതയുമുണ്ടായിരുന്നു. ചെയ്യുന്നതിന്റെ വ്യാപ്തി എങ്ങനെയാകുമെന്ന് അറിയില്ല. അതിനാൽ തന്നെ അൽപം ആശങ്കയോടെയാണ് അഭിപ്രായം പറഞ്ഞത്. ആ ദിവസം ഭയത്തോടെയാണ് ചെലവഴിച്ചത്.
advertisement
Also Read
മനസ്സിലുള്ളത് തുറന്നു പറയാനും സത്യം പറയാനുമുള്ള കഴിവ് രാജ്യങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും തുറന്നു പറയാൻ തയ്യാറാകേണ്ടതുണ്ട്. ഈ സിനിമ കണ്ടപ്പോൾ, അതിന്റെ ഇസ്രായേലി തുല്യത തനിക്ക് സങ്കൽപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല.
സ്വയം പരിഷ്കരിക്കപ്പെടാത്ത ഒരു സ്ഥലത്ത് നിന്നാണ് താൻ വരുന്നത്. അതിനാൽ സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയേണ്ടത് തന്നെയാണെന്ന് തനിക്ക് തോന്നിയെന്നും ലാപിഡ് വ്യക്തമാക്കി.
advertisement
അതിനാൽ, എനിക്ക് അത് ചെയ്യണമെന്ന് തോന്നി, കാരണം, മാത്രമല്ല ഇവയിലേക്കുള്ള വഴിയിലാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കാശ്മീർ ഫയൽസ്: 'ആശങ്കയും അസ്വസ്ഥതയും ഉണ്ടായിരുന്നു; ആരെങ്കിലും പറയണമെന്ന് തോന്നി; നാദവ് ലാപിഡ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement