നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പാലക്കാടിന്റെ മനോഹാരിതയുമായി 'അമ്പലമുക്കിലെ വിശേഷങ്ങൾ'; ഗോകുൽ സുരേഷ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

  പാലക്കാടിന്റെ മനോഹാരിതയുമായി 'അമ്പലമുക്കിലെ വിശേഷങ്ങൾ'; ഗോകുൽ സുരേഷ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

  ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം 'അമ്പലമുക്കിലെ വിശേഷങ്ങൾ' ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

  അമ്പലമുക്കിലെ വിശേഷങ്ങൾ

  അമ്പലമുക്കിലെ വിശേഷങ്ങൾ

  • Share this:
   ചാന്ദ് ക്രിയേഷന്സിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻ നായർ നിർമിച്ച് ഉമേഷ് കൃഷ്ണൻ കഥയും തിരക്കഥയും എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം 'അമ്പലമുക്കിലെ വിശേഷങ്ങൾ' ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.

   പാലക്കാടിന്റെ മനോഹാരിത ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിലെ 'നന്നാവാൻ' എന്നാരംഭിക്കുന്ന ഗാനം ബി കെ ഹരിനാരായണൻ രചിച്ച്, രഞ്ജിൻ രാജ് സംഗീതം നല്കി സന്നിധാനന്ദൻ ആലപിക്കുന്നു.

   ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ലാൽ, ധർമജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുധീർ കരമന, അനീഷ് ജി. മേനോൻ, മറീനാ മൈക്കിൾ കുരിശിങ്കൽ, ഇഷ്ണി, ഷെഹീൻ സിദ്ധിഖ്‌ എന്നിവർ പ്രാധാന വേഷത്തിൽ എത്തുന്നു.

   ചിത്രത്തിൽ നായകൻ ഗോകുലും കൂട്ടുകാരും നാടിന്റെ നന്മക്കായി ചെയ്യുന്ന കുറച്ചു രംഗങ്ങളാണ് ഗാനത്തിൽ കാണാൻ കഴിയുന്നത്.

   ചിത്രത്തിൽ മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി, ഉല്ലാസ് പന്തളം, അസീസ് വോഡാഫോണ്‍, സുനില്‍ സുഖദ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.   ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.
   കോ പ്രൊഡ്യുസര്‍- മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്, സംഗീതം- അരുള്‍ ദേവ്, രഞ്ജിന്‍ രാജ്. ക്രിയേറ്റീവ് സപ്പോർട്ട് - ജോഷ് , എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, സൗണ്ട്-വിനോദ് ലാല്‍ മീഡിയ. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: മൊട്ടയടിച്ച് ഫഹദ് ; പുഷ്പയിലെ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ലുക്ക് വൈറല്‍

   ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ബന്‍വാര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ബിഗ് ബജറ്റ് ചിത്രമായ പുഷ്പയിലെ അണിയറ പ്രവര്‍ത്തകര്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്‍ ഫഹദ് വില്ലനായ ഐ.പി.എസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. മൊട്ടയടിച്ച പുതിയ ഫാഫാ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

   കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകന്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ് പുഷ്പ.

   തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.

   വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു.
   Published by:user_57
   First published: