'ബാറുകൾ തുറന്നു, സിനിമയും ഒരു തൊഴിലാണ്; തിയറ്ററുകൾ ഉടൻ തുറക്കുമെന്ന് പ്രത്യാശിക്കുന്നു': വിമർശനവുമായി ഉണ്ണി മുകുന്ദൻ

Last Updated:

തീയറ്ററുകൾ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും തുറന്നു പ്രവർത്തിച്ചിട്ടും സിനിമ തിയറ്ററുകൾ  തുറന്നു പ്രവർത്തിക്കാത്തതിൽ വിമർശനവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് നടൻ പ്രതിഷേധം അറിയിച്ചത്.
സിനിമയും ഒരു തൊഴിലാണെന്നും സിനിമ മേഖലയിലെ ആർട്ടിസ്റ്റുകൾ, ടെക്നിഷ്യൻസ്, പ്രൊഡക്ഷൻ രംഗത്തെ
തൊഴിലാളികൾ, തിയറ്റർ ഉടമകൾ, തൊഴിലാളികൾ, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ആളൊഴിഞ്ഞ തിയറ്ററിന്റെ ചിത്രം പങ്കുവച്ചാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യങ്ങൾ കുറിച്ചത്.
advertisement
ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്,
'സിനിമയും ഒരു തൊഴിലാണ് !!
advertisement
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു
വർഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാൽ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്.
എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന്
തോന്നിയ ഒരു വിഷയം പറയാൻ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂർവ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങൾ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകൾ തുറക്കാൻ സാധിക്കാനാത്തതിനാൽ കൊറോണയ്ക്ക് മുൻപ് ചിത്രീകരണം ആരംഭിച്ചതുൾപ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തിൽ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
advertisement
സിനിമ മേഖലയിലെ ആർട്ടിസ്റ്റുകൾ, ടെക്നിഷ്യൻസ്, പ്രൊഡക്ഷൻ രംഗത്തെ തൊഴിലാളികൾ, തീയറ്റർ ഉടമകൾ,
തൊഴിലാളികൾ, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ
കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്. തീയറ്ററുകൾ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു
തുടങ്ങിയെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന
കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂർവ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.'
advertisement
തീയറ്ററുകൾ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബാറുകൾ തുറന്നു, സിനിമയും ഒരു തൊഴിലാണ്; തിയറ്ററുകൾ ഉടൻ തുറക്കുമെന്ന് പ്രത്യാശിക്കുന്നു': വിമർശനവുമായി ഉണ്ണി മുകുന്ദൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement