നേഹ കക്കർറോഹൻ പ്രീത് സിംഗ് വിവാഹമാണ് ബോളിവുഡിലെ സംസാര വിഷയം. ദിവസങ്ങൾക്കു മുമ്പാണ് നേഹ റോഹനുമായുള്ള വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഹൽദി സെറിമണിയുടെയും മൈലാഞ്ചി ആഘോഷങ്ങളുടെയും ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇത് വൈറലായിരുന്നു.
ഇപ്പോഴിതാ നേഹ റോഹൻ വിവാഹച്ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നേഹയുടെ വിവാഹത്തിലെ ആദ്യ വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നേഹയുടെ ഫാൻ ക്ലബുകളിലൊന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് ഡൽഹിയിലെ ഗുരുദ്വാരയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിഖ് മതാചാര പ്രകാരമുള്ള ആനന്ദ് കർജിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ലെഹംഗയാണ് നേഹയുടെ വേഷം. ബ്രൈഡൽ ആഭരണങ്ങളും നേഹ അണിഞ്ഞിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കളാണ് നേഹ ചൂടിയിരിക്കുന്നത്.
റോഹൻ പിങ്ക് നിറത്തിലുള്ള ഷോൾ ധരിച്ചിട്ടുണ്ട്. മതാചാരപ്രകാരമുള്ള വാളും റോഹൻ കൈയ്യിൽ പിടിച്ചിട്ടുണ്ട്. തിങ്കളാഴ്ച പഞ്ചാബിൽ വെച്ച് വിപുലമായ വിവാഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ ക്ഷണപത്രികയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ വിരുന്നിനായി നേഹയും റോഹനും നാളെ പഞ്ചാബിലേക്ക് പറക്കും.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.