അബുദാബി ഡ്യൂട്ടിഫ്രീ ബമ്പര്‍; ഇരുപതംഗ സംഘത്തെ തേടിയെത്തിയത് 30 കോടി രൂപ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മലയാളികള്‍ക്ക് പുറമെ ഒരു യു.പി. സ്വദേശിയും ചെന്നൈ സ്വദേശിയും ഇരുപതംഗ സംഘത്തിലുണ്ട്.
അബുദാബി: അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ സമ്മാനം മലയാളികൾ ഉൾപ്പെടെയുള്ള 20 അംഗ സംഘമെടുത്ത ടിക്കറ്റിന്. 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 30.5 കോടി രൂപ) ആണ് സമ്മാനത്തുക. കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് സ്വദേശി നൗഫല്‍ മായന്‍ കളത്തിലിനും കൂട്ടുകാര്‍ക്കുമാണ് ബമ്പറടിച്ചത്. ജൂണ്‍ 25-നാണ് നൗഫലും സംഘവും ടിക്കറ്റെടുത്തത്.
2005 മുതല്‍ യു.എ.ഇ.യില്‍ പെട്രോളിയം ഡ്രില്ലിങ് കമ്പനിയില്‍ ജോലിചെയ്യുകയാണ് നൗഫല്‍. ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് ഓണ്‍ലൈനായി നൗഫലും കാണുന്നുണ്ടായിരുന്നു. നൗഫലിന്റെ ര്യയാണ് ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തത്.
ഭാഗ്യവാന്മാരായ ഇരുപതുപേരില്‍ ജോലി അനിശ്ചിതത്വത്തിലായവരും സന്ദര്‍ശക വിസയിലെത്തിയവരുമുണ്ട്. മലയാളികള്‍ക്ക് പുറമെ ഒരു യു.പി. സ്വദേശിയും ചെന്നൈ സ്വദേശിയുമുണ്ട് സംഘത്തില്‍. അതേസമയം എല്ലാവരെയും ഒരുമിച്ച് കാണാന്‍ ഇതുവരെയായിട്ടില്ല. എങ്കിലും ഇതിലൂടെ ഇരുപത് വീടുകളിലാണ് സന്തോഷം നിറയുന്നത്. ദുബായ് ഖിസൈസിലെ ഇവരുടെ സ്ഥാപനത്തില്‍ വിവരമറിഞ്ഞ് സംഘത്തിലെ കുറച്ചുപേരെത്തിയിരുന്നു.
advertisement
TRENDING:COVID 19| വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ മടങ്ങിയെത്തിയെന്ന് കേന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
ബമ്പറിന് പുറമെ ഇത്തവണ ബിഗ്ടിക്കറ്റ് 15 നറുക്കുകളാണ് എടുത്തത്. ഇതില്‍ രണ്ടും നാലും പതിനഞ്ചും സ്ഥാനത്തിന് യഥാക്രമം പാകിസ്താന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് സ്വദേശികള്‍ അര്‍ഹരായി. ബാക്കി 12 നറുക്കും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. ബിഗ്ടിക്കറ്റ് ആഡംബര കാര്‍ നറുക്കും ഇന്ത്യക്കാരന് ലഭിച്ചു.
Location :
First Published :
July 04, 2020 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബി ഡ്യൂട്ടിഫ്രീ ബമ്പര്‍; ഇരുപതംഗ സംഘത്തെ തേടിയെത്തിയത് 30 കോടി രൂപ


