നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • 'ഭക്ഷണം സൗജന്യമായി നൽകിയില്ലെങ്കിൽ ഒരാളെ കൊല്ലും'; റസ്റ്റോറന്റിൽ ഭീഷണി മുഴക്കിയ പ്രവാസിയെ ദുബായ് പൊലീസ് പിടികൂടി

  'ഭക്ഷണം സൗജന്യമായി നൽകിയില്ലെങ്കിൽ ഒരാളെ കൊല്ലും'; റസ്റ്റോറന്റിൽ ഭീഷണി മുഴക്കിയ പ്രവാസിയെ ദുബായ് പൊലീസ് പിടികൂടി

  അറസ്റ്റിന് കാരണമായ സംഭവം ഉണ്ടായ ദിവസം ഇയാൾ മദ്യപിച്ച് റസ്റ്റോറന്റിൽ എത്തുകയും സൗജന്യമായി ഭക്ഷണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

  News18 Malayalam

  News18 Malayalam

  • News18
  • Last Updated :
  • Share this:
   ദുബായ്: സൗജന്യമായി തനിക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ റസ്റ്റോറന്റ് തകർക്കുമെന്നും ജീവനക്കാരെ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയ പ്രവസി യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ അൽ - മുറാഖാബത്ത് ഏരിയയിലെ റസ്റ്റോറന്റിലാണ് സംഭവം. റസ്റ്റോറന്റിൽ എത്തിയ നാൽപതുകാരനായ മൊറോക്കോ സ്വദേശിയാണ് സൗജന്യഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്.

   സെപ്റ്റംബർ 29ന് ആയിരുന്നു തൊഴിൽ രഹിതനായ മൊറോക്കോ സ്വദേശിയായ യുവാവ് റസ്റ്റോറന്റിൽ ബഹളം ഉണ്ടാക്കിയത്. തുടർന്ന് സംഭവം അൽ മുറാഖാബാത്ത് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

   You may also like:Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി [NEWS] 'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് [NEWS]

   ദുബായിലെ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ സംഭവം ഉണ്ടാകുന്നതിന് മുമ്പും മൊറോക്കോ സ്വദേശിയായ യുവാവ് ഈ റസ്റ്റോറന്റിന് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. റസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങൾ വരുത്തിയതിനാൽ ഇയാൾക്ക് ഭക്ഷണം നൽകരുതെന്ന് റസ്റ്റോറന്റിന്റെ ഉടമസ്ഥ നിർദ്ദേശം നൽകിയിരുന്നെന്ന് ഒരു ജീവനക്കാരൻ പറഞ്ഞു.

   അറസ്റ്റിന് കാരണമായ സംഭവം ഉണ്ടായ ദിവസം ഇയാൾ മദ്യപിച്ച് റസ്റ്റോറന്റിൽ എത്തുകയും സൗജന്യമായി ഭക്ഷണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ഉടമസ്ഥയുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ഭക്ഷണം നൽകിയില്ല. ഇതിൽ കുപിതനായ യുവാവ് റസ്റ്റോറന്റിന് കേടുപാട് വരുത്തുമെന്നും ജീവനക്കാരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്തരത്തിൽ ഇയാൾ ഭീഷണിപ്പെടുത്തിയതായി 49കാരനായ റസ്റ്റോറന്റ് ജീവനക്കാരൻ പറഞ്ഞതായി ഔദ്യോഗിക രേഖകളിൽ വ്യക്തമാണ്.   അതേസമയം, റസ്റ്റോറന്റിൽ എത്തി ഇയാൾ ബഹളം വെയ്ക്കുന്നെന്ന വിവരം ലഭിച്ച് പത്തു മിനിറ്റിനുള്ളിൽ റസ്റ്റോറന്റിന്റെ ഉമസ്ഥയായ 37കാരിയായ മോറൊക്കോ സ്വദേശിനിയായ യുവതി സ്ഥലത്തെത്തി. റസ്റ്റോറന്റ് നശിപ്പിക്കുമെന്ന് ഇയാൾ പറഞ്ഞതായി ഇവർ കൂട്ടിച്ചേർത്തു. തുടർന്ന് ഉടമസ്ഥ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
   Published by:Joys Joy
   First published:
   )}