കുവൈറ്റ്: ഇറാന്- ഇറാഖ് അതിര്‍ത്തിയില്‍ ഇന്നലെ വൈകീട്ടോടെ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആളപായങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വൈകിട്ടോട് കൂടി അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയില്‍ 6 .4 തീവ്രത രേഖപ്പെടുത്തി. ബാഗ്ദാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകീട്ട് 7. 37 നായിരുന്നു ഇത്. ചില പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കെട്ടിടം വിട്ട് പുറത്തേക്ക് വന്നു.
കഴിഞ്ഞവര്‍ഷം നവംബറിലും കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 400 ല്‍ അധികം ആളുകളായിരുന്നു കൊല്ലപ്പെട്ടത്. 7.6 ആയിരുന്നു അന്നത്തെ ചലനത്തിന്റെ തീവ്രത.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.