Ajman Fire Video| യുഎഇയിലെ അജ്മാനിൽ വൻ തീപിടിത്തം; ആളപായമില്ല
- Published by:Rajesh V
- news18-malayalam
Last Updated:
മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അജ്മാന്‍ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൂന്നുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ദുബായ്: യുഎഇയിലെ അജ്മാനില്‍ വന്‍ തീപിടിത്തം. വ്യാവസായിക മേഖലയിലെ പൊതുമാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഈ മാസം പകുതിയോടെ തുറക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.
മലയാളികളടക്കം നിരവധി വിദേശികള്‍ ജോലിചെയ്യുന്ന ഇടമാണിത്. അജ്മാന്‍ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൂന്നുമണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മാർക്കറ്റിന്റെ ഭാഗങ്ങൾ പൂർണമായി കത്തി നശിച്ചതായി ഷേയ്ഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ നുഐമിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശം പൂർണമായി അടച്ചു. അന്വേഷണവും പ്രഖ്യാപിച്ചു.
ബുധനാഴ്ച യുഎഇ സമയം 6.30ഓടെയാണ് ഇറാനിയൻ സോഖിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി. തീ വളരെ വേഗത്തിൽ ആളിപടരുകയായിരുന്നുവെന്ന് സമീപത്തെ മാർക്കറ്റുകളിലെ തൊഴിലാളികൾ പറയുന്നു. വലിയതോതിൽ കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. സുരക്ഷാ മുൻ കരുതൽ എന്ന നിലയിൽ സമീപത്തെ അജ്മാൻ സ്പെഷ്യാലിറ്റി ആശുപത്രി ഒഴിപ്പിച്ചു.
advertisement
TRENDING:Beirut Blast | സ്ഫോടനത്തിൽ മരണം 113; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലെബനൻ സർക്കാർ[NEWS]Ram Mandir | രാമക്ഷേത്രം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും; ചിത്രം എത്തിയത് വിവാദങ്ങൾക്കൊടുവിൽ[NEWS]Mumbai Rains| മുംബൈയിൽ ദുരിതം വിതച്ച് കാറ്റും മഴയും; ജനങ്ങള്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം[NEWS]
കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി മാർക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. അതിനാൽ തന്നെ അധികം ആളുകൾ പ്രദേശത്ത് ഇല്ലാതിരുന്നത് നാശനഷ്ടം കുറച്ചു. ലെബനനിലെ ബെയ്റൂട്ടിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ നൂറിലധികം പേർ മരിക്കുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് അജ്മാനിൽ വൻ തീപിടിത്തമുണ്ടായത്.
Location :
First Published :
August 06, 2020 6:38 AM IST