Beirut Blast | സ്ഫോടനത്തിൽ മരണം 113; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലെബനൻ സർക്കാർ

Last Updated:

സ്ഫോടനത്തിൽ ഇതുവരെ 113 പേരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തോളം ആളുകൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

ബെയ്റൂട്ട്: കഴിഞ്ഞദിവസം ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി. അതേസമയം, ബെയ്റൂട്ടിൽ ലെബനൻ സർക്കാർ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിൽ വെയ്ക്കണമെന്നും ലെബനൻ സർക്കാർ ആവശ്യപ്പെട്ടു.
'ബെയ്റൂട്ട് തീരത്ത് അമോണിയം നൈട്രേറ്റ് സംഭരിച്ചവരെ വീട്ടുതടങ്കലിൽ വെയ്ക്കാൻ സൈന്യത്തോട് ആവശ്യപ്പെടുന്നു' എന്ന് ചൊവ്വാഴ്ചത്തെ സ്ഫോടനത്തിന് കാരണമായതിനെ പരാമർശിച്ച് വിവരാവകാശ മന്ത്രി മനാൽ അബ്ദെൽ സമദ് പറഞ്ഞു.
advertisement
അതേസമയം, സ്ഫോടനത്തിൽ നിരവധിയാളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും ബെയ്റൂട്ടിൽ പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
Beirut Blast | സ്ഫോടനത്തിൽ മരണം 113; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലെബനൻ സർക്കാർ
Next Article
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement