Ram Mandir | രാമക്ഷേത്രം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും; ചിത്രം എത്തിയത് വിവാദങ്ങൾക്കൊടുവിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് രാവിലെ 10 മുതൽ രാത്രി 10 വരെ ചിത്രം പ്രദർശിപ്പിക്കുന്നത്.
ന്യൂയോർക്ക്: വിവാദങ്ങൾക്കൊടുവിൽ രാമക്ഷേത്രത്തിന്‍റെ വൻ ചിത്രം ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ തെളിഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമി പൂജ ചടങ്ങ് നടന്ന ദിവസമാണ് ടൈംസ് സ്ക്വയറിൽ രാമക്ഷേത്രത്തിന്‍റെ ചിത്രം തെളിഞ്ഞത്. മുസ്ലീം സംഘടനകളുടെ ഉൾപ്പടെ പ്രതിഷേധങ്ങൾക്കിടെയാണ് ചിത്രം പ്രദർശിപ്പിച്ചത്.
ടൈംസ് സ്ക്വയറിലെ ഏറ്റവും ചെലവേറിയ ഡിജിറ്റൽ പരസ്യബോർഡുകളിൽ ഒന്നിലാണ് രാമക്ഷേത്രത്തിന്‍റെയും ശ്രീരാമന്‍റെയും ചിത്രം ദൃശയമായത്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് രാവിലെ 10 മുതൽ രാത്രി 10 വരെ ചിത്രം പ്രദർശിപ്പിക്കുന്നത്.
മുസ്ലീം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് രാമക്ഷേത്ര പരസ്യം നൽകുന്നതിൽനിന്ന് പരസ്യകമ്പനിയായ ബ്രാൻഡഡ് സിറ്റീസ് പിൻമാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പരസ്യചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ന്യൂയോർക്ക് ഗവർണർക്ക് ഉൾപ്പടെ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പ്രാർത്ഥനയ്ക്കായി പത്താം നൂറ്റാണ്ടിലെ ഹനുമാൻ ഗാരി ക്ഷേത്രം സന്ദർശിച്ചു. ഭൂമി പൂജയുടെ സ്ഥലത്ത് ഒരു പാരിജാത തൈയും അദ്ദേഹം നട്ടു. തറക്കല്ലിട്ടതിന്റെ അടയാളമായി ഒരു ഫലകം അനാച്ഛാദനം ചെയ്തതിനു പുറമേ ‘ശ്രീ രാം ജന്മഭൂമി മന്ദിർ’ എന്ന ചിത്രത്തിന്റെ സ്മാരക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി.
#WATCH USA: A digital billboard of #RamMandir comes up in New York’s Times Square.
Prime Minister Narendra Modi performed 'Bhoomi Pujan' of #RamMandir in Ayodhya, Uttar Pradesh earlier today. pic.twitter.com/Gq4Gi2kfvR
— ANI (@ANI) August 5, 2020
advertisement
TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]
'സിയവർ രാം ചന്ദ്ര കി ജയ്' എന്ന ശ്ലോകത്തോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി രാജ്യത്തെ എല്ലാ പൗരന്മാർക്കും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കും എല്ലാ ശ്രീരാമ ഭക്തർക്കും നന്ദി അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 11:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Ram Mandir | രാമക്ഷേത്രം ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും; ചിത്രം എത്തിയത് വിവാദങ്ങൾക്കൊടുവിൽ